ട്രാക്ക് മാറ്റിയ ഗൗതം മേനോന്‍, ഇതുവരെ കാണാത്ത ചിമ്പു; 'വെന്തു തനിന്തതു കാട്' ഒടിടി റിലീസ് പ്രഖ്യാപിച്ചു

Published : Oct 11, 2022, 05:05 PM IST
ട്രാക്ക് മാറ്റിയ ഗൗതം മേനോന്‍, ഇതുവരെ കാണാത്ത ചിമ്പു; 'വെന്തു തനിന്തതു കാട്' ഒടിടി റിലീസ് പ്രഖ്യാപിച്ചു

Synopsis

ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം

ഗൗതം മേനോന്‍ തന്‍റെ കംഫര്‍ട്ട് സോണിന് പുറത്തുകടന്ന ചിത്രമെന്ന അഭിപ്രായം നേടിയ പടമാണ് വെന്തു തനിന്തതു കാട്. നായകനായ ചിലമ്പരശന്‍റെ കരിയറിലും ഏറെ വൈവിധ്യമുള്ള ഒരു കഥാപാത്രമായിരുന്നു ചിത്രത്തിലെ നായകനായ മുത്തുവീരന്‍ എന്ന മുത്തു. സെപ്റ്റംബര്‍ 15 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ എത്തുന്ന ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിക്കുക ഒക്ടോബര്‍ 13 ന് ആണ്. തമിഴ് പതിപ്പ് മാത്രമാണ് അന്ന് എത്തുക.

ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഭാരതിയാറുടെ 'അഗ്നികുഞ്ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്ന ഒരു സാധാരണ മനുഷ്യന്‍റെ കഥയാണ് ചിത്രം പറയുന്നത്. രണ്ട് ഭാഗങ്ങള്‍ ഉള്ള ഫ്രാഞ്ചൈസിയായിട്ടാണ് ഗൌതം മേനോന്‍ വെന്തു തനിന്തതു കാട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദ് കിന്‍ഡ്‍ലിംഗ് എന്നു പേരിട്ടിരിക്കുന്ന ആദ്യ ഭാഗമാണ് പ്രേക്ഷകരിലേക്ക് ഇതിനകം എത്തിയിരിക്കുന്നത്.

ALSO READ : കേരളത്തില്‍ മാത്രമല്ല 'ലൂക്ക് ആന്‍റണി' തരം​ഗം; 'റോഷാക്ക്' ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്

ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എ ആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. തമിഴ്, മലയാളം എഴുത്തുകാരന്‍ ജയമോഹന്‍റേതാണ് രചന. ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനി, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, എഡിറ്റിംഗ് ആന്‍റണി, നൃത്തസംവിധാനം ബൃന്ദ, ആക്ഷന്‍ ഡയറക്ടര്‍ ലീ വിറ്റാക്കര്‍. സിദ്ധി ഇദ്നാനി, രാധിക ശരത്കുമാര്‍, സിദ്ദിഖ്, ദില്ലി ഗണേഷ്, അപ്പുക്കുട്ടി, ഏയ്ഞ്ചലീന എബ്രഹാം, ജാഫര്‍ സാദ്ദിഖ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു