Mankatha 2 : അജിത്തും വിജയ്‌യും ഒന്നിക്കുന്ന 'മങ്കാത്ത 2' ? പ്രതികരണവുമായി വെങ്കട് പ്രഭു

Published : May 06, 2022, 01:46 PM IST
Mankatha 2 : അജിത്തും വിജയ്‌യും ഒന്നിക്കുന്ന 'മങ്കാത്ത 2' ? പ്രതികരണവുമായി വെങ്കട് പ്രഭു

Synopsis

മങ്കാത്തയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നുവെന്നും ഇക്കാര്യത്തിൽ അജിത് മറുപടി പറഞ്ഞിട്ടില്ലെന്നും മുമ്പൊരിക്കൽ വെങ്കട് പ്രഭു പറഞ്ഞിരുന്നു. 

മിഴ് സിനിമാ മേഖലയിൽ മികച്ച വിജയം കരസ്ഥമാക്കിയ ചിത്രമാണ് അജിത്ത് നായകനായി എത്തിയ മങ്കാത്ത. വെങ്കട് പ്രഭു(Venkat Prabhu) ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം(Mankatha 2) വരുന്നുവെന്ന് രണ്ട് വർഷം മുമ്പ് തന്നെ വാർത്ത വന്നിരുന്നുവെങ്കിലും ഇക്കാര്യത്തെ സംബന്ധിച്ച് മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. അടുത്തിടെ രണ്ടാം ഭാ​ഗത്തിൽ നടൻ വിജയിയും അഭിനയിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഈ വിഷയത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് വെങ്കട് പ്രഭു. 

"ഒരു കോളേജ് ഫൻഷനിടെ ഇങ്ങനെ ഒരു ചോദ്യം ഉയർന്നിരുന്നു. അജിത്തിനെയും വിജയ്‌യെയും വെച്ച് ഒരു സിനിമ മനസ്സിൽ ഉണ്ടെന്നായിരുന്നു അന്ന് പറഞ്ഞത്. എന്നാൽ അത്തരമൊരു സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങിയിട്ടില്ല. അജിത്തിനോടോ വിജയ്‌യോടോ ഇത്തരമൊരു കഥയെക്കുറിച്ച് പറഞ്ഞിട്ടുമില്ല", എന്ന് വെങ്കട് പ്രഭു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

മങ്കാത്തയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നുവെന്നും ഇക്കാര്യത്തിൽ അജിത് മറുപടി പറഞ്ഞിട്ടില്ലെന്നും മുമ്പൊരിക്കൽ വെങ്കട് പ്രഭു പറഞ്ഞിരുന്നു. രണ്ടാം ഭാഗം വേണമോയെന്നത് അജിത്ത് സാറിന്റെ തീരുമാനമാണ്. അദ്ദേഹം തന്നെ അത് സംസാരിക്കട്ടെയെന്നും വെങ്കട് പ്രഭു പറഞ്ഞിരുന്നു. അജിത്തിന്റെ അമ്പതാം ചിത്രമായിരുന്നു മങ്കാത്ത. തൃഷ നായികയായ ചിത്രം വൻ വിജയമായിരുന്നു.

മഞ്ജു വാര്യരുടെ പരാതി; സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം

കൊച്ചി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്   പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്ന നടി  മഞ്ജു വാര്യരുടെ പരാതിയില്‍  പൊലീസ് അറസ്റ്റ് ചെയ്ത സംവിധായകൻ സനൽ കുമാർ ശശിധരന് കോടതി ജാമ്യം അനുവദിച്ചു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിനെതിരെയല്ല മറ്റ് വിഷയങ്ങൾ കോടതിയെ ധരിപ്പിക്കാനുണ്ടെന്ന് സനൽകുമാർ ശശിധരൻ പറഞ്ഞു. 

2019 ആഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ ശല്യം ചെയ്യുന്നവെന്നാണ് മഞ്ജുവിന്റെ പരാതി. സോഷ്യൽ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനൽകുമാർ ശശിധരൻ പ്രണയാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടർന്ന് ശല്യം ചെയ്യുന്നതെന്നും മഞ്ജു വാര്യർ പരാതിപ്പെടുന്നു. ഭീഷണിപ്പെടുത്തൽ, സോഷ്യൽ മീഡിയ വഴി അപമാനിക്കൽ തുടങ്ങിയ പരാതികളും സനൽകുമാർ ശശിധരനെതിരെയുണ്ട്. ഇതിൽ 354D വകുപ്പിലാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. പിന്തുടർന്ന് ശല്യപ്പെടുത്തുക നിരീക്ഷിക്കുക (Stalking) എന്നിവയാണ് സനൽകുമാർ ശശിധരന് മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'