'ഇപ്പോള്‍ വെളിപ്പെടുത്തിയാല്‍ വിജയ് വഴക്കു പറയും', ആരാധകരോട് വെങ്കട് പ്രഭു

By Web TeamFirst Published Jun 7, 2023, 5:27 PM IST
Highlights

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ‍്‍യാണ് നായകൻ.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നുവെന്ന റിപ്പോര്‍ട്ട് ആരാധകര്‍ ഏറ്റെടുത്തതാണ്. ഹിറ്റ്‍മേക്കര്‍ക്കൊപ്പം വിജയ് ഒന്നിക്കുമ്പോള്‍ ആ ചിത്രം വൻ ഹിറ്റുകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ അതുകൊണ്ടുതന്നെ വെങ്കട് പ്രഭുവിന്റെ വിജയ് ചിത്രത്തിന്റെ അപ്‍ഡ‍േറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ഇപ്പോള്‍. 'ദളപതി 68' എന്ന വിശേഷണമുള്ള ചിത്രത്തെ കുറിച്ച് ആരാധകര്‍ ചോദിച്ചപ്പോള്‍ വെങ്കട് പ്രഭു ഒരു സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വിജയ് ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാൻ ആരാധകര്‍ ആവശ്യപ്പെടുകയായിരുന്നു. 'ദളപതി 68'നെ കുറിച്ച് വെളിപ്പെടുത്താൻ ആകില്ല ഇപ്പോള്‍ എന്നായിരുന്നു വെങ്കട് പ്രഭുവിന്റെ മറുപടി. 'ലിയോ'യുടെ റിലീസിന് ശേഷം മാത്രമാണ് തനിക്ക് 'ദളപതി 68'ന്റെ വിശേഷങ്ങള്‍ പുറത്തുവിടാനാകുക. അല്ലെങ്കില്‍ വിജയ് സര്‍ വഴക്കു പറയും എന്നും വെങ്കട് പ്രഭു വ്യക്തമാക്കി.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ 'ലിയോ'പൂര്‍ത്തിയായിട്ടാകും ശേഷമായിരിക്കും വെങ്കട് പ്രഭു പ്രൊജക്റ്റ് തുടങ്ങുക.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ലിയോ വിജയ്‍യുടേതായി ചിത്രീകരണം പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 'ലിയോ'യുടെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ 'വാരിസാ'ണ് വിജയ്‍യ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ 'വാരിസ്' എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും വിജയ്‍ക്ക് ഒപ്പം എത്തിയിരുന്നു. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് 'വാരിസി'ന്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷുമാണ് വിജയ് നായകനായ 'വാരിസ്' എന്ന ഹിറ്റ് വിജയ് ചിത്രത്തിന്റെ നിർമ്മാണം.

Read More: 'ഞാൻ ഒരു അടിയടിച്ചു, പാക്കിസ്ഥാൻകാരൻ സ്‍ട്രക്ചറില്‍ ആയി', അഭിമാന നിമിഷങ്ങള്‍ വെളിപ്പെടുത്തി അനിയൻ മിഥുൻ

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

click me!