
ഓരോ മലയാളിക്കും മോഹൻലാല്‍ ഓരോ അനുഭവമായിരിക്കും. സിനിമകളിലെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കരുതലിന്റെയും കഥാപാത്രങ്ങളുടെ മാത്രം ഓര്‍മയല്ല മലയാളിക്ക് മോഹൻലാല്‍. മോഹൻലാല്‍ അനുഭവങ്ങളില്‍ നിത്യവും നിറയുന്നവരാണ് ഓരോ മലയാളിയും. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ മോഹൻലാല്‍ അനുഭവങ്ങള്‍ പങ്കുവയ്‍ക്കുന്നു.
വേണുഗോപാല്‍ മേനോൻ എഴുതിയ കുറിപ്പ്
ലാലേട്ടാ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എനിക്ക് ലാലേട്ടനെ ആദ്യമായി കാണാൻ കഴിഞ്ഞത് പാട്രിയോട്ട് സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു. മഴകൊണ്ട് നനഞ്ഞു കുളിച്ച് ഞാൻ എഴുതിയ ബുക്കുമായി ലാലേട്ടന്റെ അടുത്തു എത്തി. അപ്പോഴാണ് അദ്ദേഹം സ്നേഹത്തോടെ ചോദിച്ചത്: "എന്താ മോനെ, മഴ നനഞ്ഞു പനി പിടിക്കും". ആ വാക്കുകളിൽ തന്നെ ഒരു അച്ഛന്റെ കരുതലും, ഒരു സുഹൃത്തിന്റെ സൗഹൃദവും ഉണ്ടായിരുന്നു.
പിന്നെ എന്റെ കൈയിൽ ഉണ്ടായിരുന്ന സ്വീറ്റ്‌സ് ഞാൻ അദ്ദേഹത്തിന് കൊടുത്തു. "ഏതാ മോനെ, എന്ത് സ്വീറ്റ്‌സ് ആണ് ഇത്?" എന്ന് ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ, ഞാൻ പറഞ്ഞു: "ഹൽവയാണ്, ലാലേട്ടാ." അപ്പോഴത്തെ അദ്ദേഹത്തിന്റെ ആ ചെറിയ ‘കള്ളച്ചിരി’… അതൊരു സിനിമയിലെ രംഗമല്ല, ജീവിതത്തിൽ ഒരിക്കൽ പോലും മറക്കാനാവാത്തൊരു അനുഭവമായിരുന്നു. ലാലേട്ടൻ സംസാരിക്കുമ്പോഴൊക്കെ ഉണ്ടാകുന്ന ആ ഓറ, ഒരാൾക്കു ജീവിതത്തിലുടനീളം കരുത്ത് പകരുന്ന തരത്തിലുള്ളതാണ്. അദ്ദേഹത്തിന്റെ പെരുമാറ്റം, അതാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക