രാഹുല്‍ ശര്‍മയുമായി വേര്‍പിരിയുന്നുവെന്ന് റിപ്പോര്‍ട്ട്, ഒടുവില്‍ പ്രതികരിച്ച് അസിൻ

Published : Jun 29, 2023, 03:49 PM IST
രാഹുല്‍ ശര്‍മയുമായി വേര്‍പിരിയുന്നുവെന്ന് റിപ്പോര്‍ട്ട്, ഒടുവില്‍ പ്രതികരിച്ച് അസിൻ

Synopsis

വിവാഹമോചിതയാകുന്നു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി അസിൻ.

തെന്നിന്ത്യയുടെ പ്രിയങ്കരിയായ നടി അസിൻ വിവാഹ മോചിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സാങ്കല്‍പ്പികവും വസ്‍തുകള്‍ക്ക് നിരക്കാത്തതുമാണ് ആ വാര്‍ത്ത എന്നാണ് അസിൻ സാമൂഹ്യ മാധ്യമത്തിലൂടെ വ്യക്തമാക്കിയത്. രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. 2016ലായിരുന്നു അസിന്റെയും രാഹുലിന്റെയും വിവാഹം.

ഞങ്ങള്‍ അവധിക്കാലം ആസ്വദിക്കുമ്പോഴാണ് സാങ്കല്‍പ്പികവും തെറ്റായതുമായ റിപ്പോര്‍ട്ട് കാണാനിടയായത് എന്നാണ് അസിൻ കുറിപ്പില്‍ വ്യക്തമാക്കുന്നത്. അത് ശരിയാണോ?. നല്ല കാര്യങ്ങള്‍ ചെയ്യുവെന്നും ചലച്ചിത്ര താരം അസിൻ ഉപദേശിച്ചു. എന്തായാലും അസിന്റെയും രാഹുല്‍ ശര്‍മയുടെയും വിവാഹ മോചന റിപ്പോര്‍ട്ടിന് അവസാനമായിരിക്കുകയാണ് എന്ന ആശ്വാസത്തിലാണ് ആരാധകര്‍.

അസിനും രാഹുലിനും അറിൻ റായിനെന്ന മകളും ഉണ്ട്. മകളുടെ വ്യത്യസ്‍തമായ പേരിനെക്കുറിച്ച് അസിന്‍ തന്നെ മുന്‍പ് വിശദീകരിച്ചിരുന്നു. അറിന്‍ റായിന്‍ എന്ന പേര് തന്‍റെയും രാഹുലിന്‍റെയും പേരുകളുടെ സംയോഗങ്ങളാണ്. ലിംഗ നിഷ്‍പക്ഷവും മതേതരവുമായ ഒരു പേര്. മതം, ജാതി, പുരുഷാധിപത്യം ഇവയില്‍ നിന്നൊക്കെ സ്വതന്ത്രമായ പേര് എന്നുമായിരുന്നു അസിൻ വ്യക്തമാക്കിയത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‍ത ചിത്രം 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക'യില്‍ (2001) കുഞ്ചാക്കോ ബോബന്റെ നായികയായി വെള്ളിത്തിരയില്‍ എത്തിയ അസിന്‍ പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലും വിജയ ഘടകമായി. 'ഗജിനി', 'വേല്‍', പോക്കിരി' തുടങ്ങിയ ചിത്രങ്ങളില്‍ അസിൻ നായികയായി വേഷമിടുകയും പ്രേക്ഷകരുടെ ഇഷ്‍ടം നേടുകയും ഏറ്റവും തിരക്കുള്ള നായികയായും മാറി. തിളങ്ങിനില്‍ക്കുമ്പോഴാണ് മൈക്രോമാക്സ് സഹസ്ഥാപകന്‍ രാഹുലുമായി താരത്തിന്റെ കല്യാണം. പിന്നീട് അഭിഷേക് ബച്ചന്‍ നായകനായി എത്തിയ ചിത്രം 'ഓള്‍ ഈസ് വെല്‍' ആണ് അസിന്‍ വേഷമിട്ട് അവസാനം പുറത്തെത്തിയ ചിത്രം.

Read More: 'എന്റെ തീരുമാനത്തില്‍ ഒരു ഖേദവുമില്ല', പുറത്തുപോയത് ആ ലക്ഷ്യം നിറവേറ്റിയിട്ടെന്നും നാദിറ

'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍