വേറിട്ട കാഴ്ചകളുമായി 'വിചിത്രം'; മൗത്ത് പബ്ലിസിറ്റിയില്‍ മുന്നേറി ഷൈന്‍ ടോം ചാക്കോ ചിത്രം

Published : Oct 15, 2022, 06:20 PM IST
വേറിട്ട കാഴ്ചകളുമായി 'വിചിത്രം'; മൗത്ത് പബ്ലിസിറ്റിയില്‍ മുന്നേറി ഷൈന്‍ ടോം ചാക്കോ ചിത്രം

Synopsis

ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു

ഷൈന്‍ ടോം ചാക്കോ നായകനാവുന്ന വിചിത്രം ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. ഫാമിലി മിസ്റ്ററിയുടെ തലമുള്ള ക്രൈം ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് അച്ചു വിജയന്‍ ആണ്. പ്രീ റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്ന ചിത്രം റിലീസിനു ശേഷവും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീർത്തും വ്യത്യസ്ഥമായ ചിത്രമെന്ന അഭിപ്രായമാണ് ആദ്യ ദിന പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ത്രില്ലര്‍ സിനിമകളില്‍ ആവര്‍ത്തിച്ച് കടന്നുവരാറുള്ള ഘടകങ്ങള്‍ ഒഴിവാക്കിയുള്ളതാണ് ചിത്രത്തിന്‍റെ തിരക്കഥ.

ഷൈൻ ടോമിനൊപ്പം ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.  ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയിയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് ആണ് സംഗീത സംവിധായകന്‍.

ALSO READ : പിറന്നാള്‍ ദിനത്തില്‍ വരാനിരിക്കുന്നത് വന്‍ പ്രഖ്യാപനം; കാത്തിരിപ്പേറ്റി പൃഥ്വിരാജ്

ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അച്ചു വിജയന്‍ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആര്‍ അരവിന്ദന്‍ ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. മേക്കപ്പ് സുരേഷ് പ്ലാച്ചിമട, വസ്ത്രാലങ്കാരം ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, വി എഫ് എക്സ് സൂപ്പര്‍വൈസര്‍ ബോബി രാജന്‍, പി ആര്‍ ഒ  ആതിര ദില്‍ജിത്ത്, ഡിസൈന്‍സ് അനസ് റഷാദ്, ശ്രീകുമാര്‍ സുപ്രസന്നന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

PREV
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍