മൂന്ന് സാധ്യതകളാണ് ആരാധകരുടെ ചര്‍ച്ചകളില്‍ നാളെ വരാനിരിക്കുന്ന പ്രഖ്യാപനത്തെക്കുറിച്ച് ഉള്ളത്
താരങ്ങളുടെ പിറന്നാള്‍ ദിനം അവര്‍ ഭാഗഭാക്കാവുന്ന പുതിയ പ്രോജക്റ്റുകളുടെ പ്രഖ്യാപനത്തിന് തെരഞ്ഞെടുക്കാറുണ്ട് പലപ്പോഴും നിര്‍മ്മാതാക്കള്‍. ഇപ്പോഴിതാ പൃഥ്വിരാജിന്‍റെ പിറന്നാള്‍ ദിനത്തില്‍ അത്തരത്തില്‍ ഒരു വമ്പന്‍ പ്രഖ്യാപനം പുറത്തെത്തുമെന്നാണ് സൂചന. പൃഥ്വിരാജിന്‍റെ നാല്‍പതാം പിറന്നാള്‍ ദിനമായ നാളെ ഒരു വലിയ പ്രഖ്യാപനം ഉണ്ടാവുമെന്ന് സോഷ്യല്‍ മീഡിയയില്‍ രാവിലെ മുതല്‍ പ്രചരണമുണ്ട്. ബോളിവുഡിലെ അടുത്ത ചിത്രമാണ് വരുന്നതെന്നായിരുന്നു ആരാധകരില്‍ പലരും പ്രതീക്ഷ പ്രകടിപ്പിച്ചത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു പ്രഖ്യാപനം നാളെ ഉണ്ടാവുമെന്ന കാര്യം പൃഥ്വിരാജ് തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.
യുഎസ് ഡോളര്‍ കൈയില്‍ പിടിച്ച് നില്‍ക്കുന്ന ഒരാളുടെ ഭാഗികമായ ചിത്രീകരണമാണ് ഇത് സംബന്ധിച്ച പോസ്റ്ററില്‍. ചിലപ്പോള്‍..... പ്രതികാരം എന്നത് ധനികന്‍റെ ഒരു കളിയാണ് എന്നൊരു ടാഗ് ലൈനും പോസ്റ്ററില്‍ ഉണ്ട്. 16 ന് വൈകിട്ട് അഞ്ചിന് പ്രഖ്യാപനം ഉണ്ടാവുമെന്ന വിവരവും.
ALSO READ : 'റാമി'ന്‍റെ യുകെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മോഹന്‍ലാല്‍; ഇനി മൊറോക്കോ, ടുണീഷ്യ, കൊച്ചി
മൂന്ന് സാധ്യതകളാണ് ആരാധകരുടെ ചര്‍ച്ചകളില്‍ നാളെ വരാനിരിക്കുന്ന പ്രഖ്യാപനത്തെക്കുറിച്ച് ഉള്ളത്. ഒന്ന് അദ്ദേഹം അഭിനയിക്കാനിരിക്കുന്ന ഒരു ബോളിവുഡ് ചിത്രമായിരിക്കും അതെന്നാണ്. പൃഥ്വിരാജിന്‍റെ സോളോ ഹീറോ ബോളിവുഡ് ചിത്രമായിരിക്കും ഇതെന്നും ചിലര്‍ പറയുന്നുണ്ട്. രണ്ട് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരിക്കുന്ന ഒരു ഹിന്ദി വെബ് സിരീസ് സംബന്ധിച്ചുള്ളതാവും ഇത് എന്നതാണ്. ബിസ്കറ്റ് കിംഗ് എന്നറിയപ്പെട്ടിരുന്ന മലയാളി വ്യവസായി രാജന്‍ പിള്ളയുടെ ജീവിതത്തെ അധികരിച്ച് പൃഥ്വിരാജ് ഒരു വെബ് സിരീസ് ഒരുക്കുമെന്ന വിവരം 2021 നവംബറില്‍ പുറത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമാവും നാളെ ഉണ്ടാവുക എന്ന പ്രതീക്ഷയും അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കുണ്ട്. മൂന്ന് സലാറിലെ അദ്ദേഹത്തിന്‍റെ കഥാപാത്രം സംബന്ധിച്ച പ്രഖ്യാപനമാവും അത് എന്നതാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയാണ് പൃഥ്വിരാജിന്‍റേതായി പുറത്തെത്താനിരിക്കുന്ന മറ്റൊരു ചിത്രം.
