തിയറ്റര്‍ അനുഭവത്തിന് ക്ഷണിച്ച് 'വിചിത്രം'; ശ്രദ്ധ നേടി ട്രെയ്‍ലര്‍

Published : Oct 12, 2022, 12:01 PM IST
തിയറ്റര്‍ അനുഭവത്തിന് ക്ഷണിച്ച് 'വിചിത്രം'; ശ്രദ്ധ നേടി ട്രെയ്‍ലര്‍

Synopsis

ഫാമിലി മിസ്റ്ററിയുടെ തലമുള്ള ഒരു ക്രൈം ത്രില്ലര്‍ സിനിമയാണിത്

പേരിലും പോസ്റ്ററിലുമൊക്കെ ഏറെ വൈവിധ്യം പുലര്‍ത്തുന്ന ഒരു ചിത്രം ഈ വാരം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, ലാൽ, കേതകി നാരായൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അച്ചു വിജയൻ സംവിധാനം ചെയ്‍ത വിചിത്രം എന്ന ചിത്രമാണിത്. ഫാമിലി മിസ്റ്ററിയുടെ തലമുള്ള ഒരു ക്രൈം ത്രില്ലര്‍ സിനിമയാണിത്. ഒപ്പം ഹൊറര്‍ ഘടകങ്ങളുമുണ്ട്. ഏതാനും ദിവസം മുന്‍പെത്തിയ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

മലയാള സിനിമയില്‍ ഇതുവരെ വരാത്ത തരത്തിലുള്ള വിചിത്രമായ ഒരു പ്ലോട്ട് ആണ് ചിത്രത്തിന്‍റേതെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഡോ. അജിത് ജോയ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ പേരിൽ ഡോ. അജിത് നിർമ്മിച്ച നാല് സിനിമകളിൽ ആദ്യമായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണിത്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. സിനോജ് വർഗീസ്, അഭിരാം രാധാകൃഷ്ണൻ, ജെയിംസ് ഏലിയ, തുഷാര പിള്ള, ബിബിൻ പെരുമ്പിള്ളി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അർജുൻ ബാലകൃഷ്ണൻ ഛായാഗ്രഹണവും മിഥുൻ മുകുന്ദൻ സംഗീതസംവിധാനവും നിർവഹിക്കുന്നു. പ്രമുഖ മ്യൂസിക്ക് ബാൻഡ് ആയ സ്ട്രീറ്റ് അക്കാദമിക്സും ചിത്രത്തിന്റെ ഭാഗമാകുന്നു. 

ALSO READ : 'വിചിത്രം' പറയുന്നത് മലയാള സിനിമ ഇതുവരെ കാണാത്ത കഥ

പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, എഡിറ്റിംഗ് അച്ചു വിജയൻ, കോ ഡയറക്ടർ സൂരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടർ ആർ അരവിന്ദൻ, പ്രൊഡക്ഷൻ ഡിസൈൻ റെയ്സ് ഹൈദർ, അനസ് റഷാദ്, സഹരചന വിനീത് ജോസ്, കലാസംവിധാനം സുഭാഷ് കരുൺ, മേക്കപ്പ് സുരേഷ് പ്ലാച്ചിമട, വസ്ത്രാലങ്കാരം ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഉമേഷ് രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, വി എഫ് എക്‌സ് സൂപ്പർവൈസർ ബോബി രാജൻ, വി എഫ് എക്സ് സ്റ്റുഡിയോ ഐറിസ് പിക്സൽ, പി ആർ ഒ- ആതിര ദിൽജിത്ത്, ഡിസൈൻസ് അനസ് റഷാദ്, ശ്രീകുമാർ സുപ്രസന്നൻ. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'സർവ്വം മായ'ക്ക് ശേഷം അടുത്ത ഹിറ്റിനൊരുങ്ങി നിവിൻ പോളി; 'ബേബി ഗേൾ' ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
നടൻ കമൽ റോയ് അന്തരിച്ചു