വിക്കി കൗശല്‍ ചിത്രം 'ഗോവിന്ദ നാം മേരാ' തിയറ്ററിലേക്കില്ല, ഒടിടി റിലീസ് തിയ്യതിയായി

Published : Nov 17, 2022, 04:40 PM IST
വിക്കി കൗശല്‍ ചിത്രം 'ഗോവിന്ദ നാം മേരാ' തിയറ്ററിലേക്കില്ല, ഒടിടി റിലീസ് തിയ്യതിയായി

Synopsis

വിക്കി കൗശല്‍ ചിത്രം ഒടിടിയില്‍ അടുത്ത മാസമാണ് റീലീസ് ചെയ്യുക.

വിക്കി കൗശല്‍ നായകനാകുന്ന ചിത്രമാണ് 'ഗോവിന്ദ നാം മേരാ'. ശശാങ്ക് ഖെയ്‍താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശശാങ്ക് ഖെയ്‍താനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. 'ഗോവിന്ദ നാം മേരാ'യെന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.

വിക്കി കൗശല്‍ ചിത്രം ഡിസംബര്‍ 16ന് സ്‍ട്രീമിംഗ് തുടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. ഒരു കോമഡി ചിത്രത്തിന്റെ ഴോണറിലുള്ളതാണ് 'ഗോവിന്ദ നാം മേരാ' എന്നാണ് വ്യക്തമാകുന്നത്. ഭൂമി പെഡ്‍നെകറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

വളരെ രസകരമായ ചിത്രമായിരിക്കും 'ഗോവിന്ദ നാം മേരാ' എന്ന് വിക്കി കൗശല്‍ പറയുന്നു. 'ഗോവിന്ദ നാം മേരാ'യെന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ വിക്കി കൗശലിനെ വളരെ രസകരമായ മാനറിസങ്ങളോടെയാണ് കാണാനായിരുന്നത്. വിക്കി കൗശലിന്റെ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയിട്ടുമില്ല. എന്തായാലും ആരാധകരെ ആകര്‍ഷിക്കുന്ന ചിത്രമായിരിക്കുമെന്ന് തീര്‍ച്ച.

വിക്കി കൗശല്‍ ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'സര്‍ദാര്‍ ഉദ്ധ'മാണ്. ഷൂജിത് സിര്‍കാറാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. 'സര്‍ദാര്‍ ഉദ്ധ'മെന്ന ചിത്രത്തില്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഉദ്ധം സിംഗ് ആയിട്ടാണ് വിക്കി കൗശല്‍ അഭിനയിച്ചത്.  1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു  ഉദ്ധം സിംഗ്. 'സര്‍ദാര്‍ ഉദ്ധ'മെന്ന ചിത്രത്തിനായി വിക്കി കൗശല്‍ പതിമൂന്ന് കിലോയോളം കുറച്ചത് വാര്‍ത്തയായിരുന്നു. ഉദ്ധം സിംഗിന്റെ യുവാവായിട്ടുള്ള വേഷത്തിലും വിക്കി കൗശല്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.

Read More: 'ദളപതി 67'ന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‍ക്ക്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക