ഉറി ബേസ് ക്യാമ്പ് സന്ദര്‍ശിച്ച് വിക്കി കൗശല്‍, സൈന്യത്തിന് നന്ദിയെന്ന് താരം

By Web TeamFirst Published Mar 7, 2021, 7:46 PM IST
Highlights

ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു വിക്കി കൗശലിന്.

ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന ഒറ്റ സിനിമയിലൂടെ രാജ്യത്തിനകത്ത് പ്രശസ്‍തനായ നടനാണ് വിക്കി കൗശല്‍. പാക്കിസ്ഥാന് എതിരെ ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്ക് പ്രമേയമായിരുന്ന ചിത്രമായിരുന്നു ഇത്. ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. ഇപോഴിതാ കശ്‍മീരിലെ ഉറി ബേസ് ക്യാമ്പ് വിക്കി  കൗശല്‍ സന്ദര്‍ശിച്ചതിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.  വിക്കി  കൗശല്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മഹത്തായ സായുധ സേനയുമായി സഹവസിക്കാൻ കിട്ടിയ അവസരം തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്നും വിക്കി  കൗശല്‍ പറയുന്നു.

എന്നെ കശ്‍മീരിലെ ഉറി ബേസ് ക്യാമ്പിലേക്ക് ക്ഷണിച്ചതിന് ഇന്ത്യൻ സൈന്യത്തിന് എന്റെ ഹൃദയംഗമമായ നന്ദി. വളരെ ഊഷ്‍മളതയും അതിശയകരവുമായ കഴിവുള്ള നാട്ടുകാരോടൊപ്പം മനോഹരമായ ഒരു ദിവസം ചെലവഴിക്കാൻ എനിക്ക് അവസരം നൽകിയതിന് നന്ദി. ഞങ്ങളുടെ മഹത്തായ സായുധ സേനയുമായി സഹവസിക്കുന്നത് എനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ്. നന്ദിയെന്നും വിക്കി  കൗശല്‍ പറയുന്നു. വിക്കി  കൗശല്‍ തന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍തിരിക്കുന്നു. ജയ് ഹിന്ദ് എന്ന് പറഞ്ഞാണ്  വിക്കി  കൗശല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

സ്വാതന്ത്ര്യസമര സേനാനി ഉദ്ധം സിംഗിന്റെ കഥ പറയുന്ന സര്‍ദാര്‍ ഉദ്ധം സിംഗാണ് വിക്കി കൗശലിന്റേതായി റിലീസ് ചെയ്യാനുള്ള സിനിമ.

ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും വിക്കി കൗശലിന് ലഭിച്ചിരുന്നു.

click me!