ഉദ്ധം സിംഗിന്റെ ജീവിതം ഇതാ സ്‍ക്രീനിലേക്ക്, വിക്കി കൗശല്‍ ചിത്രത്തിന്റെ ട്രെയിലര്‍

Web Desk   | Asianet News
Published : Sep 30, 2021, 01:40 PM ISTUpdated : Sep 30, 2021, 01:46 PM IST
ഉദ്ധം സിംഗിന്റെ ജീവിതം ഇതാ സ്‍ക്രീനിലേക്ക്, വിക്കി കൗശല്‍ ചിത്രത്തിന്റെ ട്രെയിലര്‍

Synopsis

സര്‍ദാര്‍ ഉദ്ധം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

വിക്കി കൗശല്‍ (Vicky Kaushal) നായകനാകുന്ന ചിത്രമാണ് സര്‍ദാര്‍ ഉദ്ധം (Sardar Uddham). ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സര്‍ദാര്‍ ഉദ്ധം എന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സര്‍ദാര്‍ ഉദ്ധമെന്ന ചിത്രത്തിന്റെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ യഥാര്‍ഥങ്ങളെ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ചിത്രം എത്തുന്നത്. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു  ഉദ്ധം സിംഗ്. ഉദ്ധം സിംഗിന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്കി കൗശല്‍ അഭിനയിക്കുക. സര്‍ദാര്‍ ഉദ്ധം എന്ന ചിത്രത്തിലെ വിക്കി കൗശലിന്റെ പ്രകടനം ഏറെ പ്രതീക്ഷയോടെയാണ് സിനിമപ്രേക്ഷകര്‍ നോക്കിക്കാണുന്നത്.

സര്‍ദാര്‍ ഉദ്ധം എന്ന ചിത്രത്തിലെ വിക്കി  കൗശലിന്റെ ലുക്ക് ഓണ്‍ലൈനില്‍ വലിയ തരംഗമായിരുന്നു.

സൂപ്പര്‍ താരം ചിരഞ്‍ജീവിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിനായി വിക്കി കൗശല്‍ തടി കുറച്ചതും വാര്‍ത്തയായിരുന്നു. പതിമൂന്ന് കിലോ ആണ് ചിത്രത്തിനായി ഭാരം കുറച്ചത് വിക്കി കൌശല്‍. ഉദ്ധം സിംഗിന്റെ യുവാവായിട്ടുള്ള വേഷത്തിലും വിക്കി കൗശല്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. റോണിയും ഷീല്‍ കുമാറുമാണ് ചിത്രം നിര്‍മിക്കുന്നത്. ഉദ്ധം സിംഗ് എന്ന ചിത്രം ഒക്ടോബര്‍ 16ന് ആണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ബട്ട് ക്യാഷ്?' എന്ന കമന്റുകൾ 100% പിആർ വർക്ക്...; പ്രതികരിച്ച് എൻ.എം ബാദുഷ
ഉണ്ണി മുകുന്ദൻ - അപർണ ബാലമുരളി ചിത്രം 'മിണ്ടിയും പറഞ്ഞും' ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചു