Latest Videos

പത്ര പരസ്യത്തിൽ മോഡൽ, ആദ്യ പ്രതിഫലം 500 രൂപ; വിദ്യാ ബാലൻ പറയുന്നു

By Web TeamFirst Published Jun 17, 2021, 9:41 PM IST
Highlights

ഒരു ടൂറിസം ക്യാംപെയ്ന്റെ പരസ്യത്തിൽ മോഡലാകാൻ വേണ്ടിയാണ് പോയതെന്നും അതിന് തനിക്ക് 500 രൂപ ലഭിച്ചുവെന്നും വിദ്യ പറയുന്നു. 

ലയാളി ആണെങ്കിലും ബോളിവുഡിന്റെ പ്രിയ നടിയായി മാറിയ താരമാണ് വിദ്യാ ബാലൻ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിലെ മുല്യമേറിയ നായികമാരിൽ ഒരാളാകാൻ താരത്തിന് സാധിച്ചു. ഇപ്പോഴിതാ നടിയാകുന്നതിന് മുമ്പ് തനിക്ക് ലഭിച്ച ആദ്യ ശമ്പളം എത്രയാണെന്ന് പറയുകയാണ് വിദ്യാ ബാലൻ.

ആദ്യം കിട്ടിയ ശമ്പളം സിനിമയിൽ നിന്നോ, ടിവി ഷോയിൽ നിന്നോ ആയിരുന്നില്ലെന്ന് വിദ്യ പറയുന്നു. ഷെർണി എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഒരു ടൂറിസം ക്യാംപെയ്ന്റെ പരസ്യത്തിൽ മോഡലാകാൻ വേണ്ടിയാണ് പോയതെന്നും അതിന് തനിക്ക് 500 രൂപ ലഭിച്ചുവെന്നും വിദ്യ പറയുന്നു. 

ഞങ്ങള്‍ നാല് പേരായിരുന്നു അന്ന് ഫോട്ടോഷൂട്ടിന് പോയത്. എനിക്കൊപ്പം എന്റെ സഹോദരിയും ബന്ധുവും സുഹൃത്തും ഉണ്ടായിരുന്നു. ഞങ്ങള്‍ ഓരോരുത്തര്‍ക്കും 500 രൂപ വീതം ലഭിച്ചു. ഒരു മരത്തിന്റെ അരികില്‍ പോസ് ചെയ്ത് നിൽക്കണം. ഊഞ്ഞാലാടുന്നതും പുഞ്ചിരിക്കുന്നതുമൊക്കെ അവർ ഷൂട്ട് ചെയ്തുവെന്നും വിദ്യ പറയുന്നു. 

‘ഒരു ടെലിവിഷന്‍ സീരിയലിന് വേണ്ടി ആയിരുന്നു ആദ്യ ഓഡീഷന്‍. എന്റെ ആദ്യത്തെ ഷോ ആണത്. അമ്മയ്ക്കും സഹോദരിക്കും ഒപ്പം ഫിലിം സിറ്റിയില്‍ പോയതും ഒരു ദിവസം മുഴുവന്‍ അവിടെ കാത്തുനിന്നതും ഞാന്‍ ഓര്‍ക്കുന്നു.150ലേറെ ആളുകള്‍ ഓഡീഷന് വന്നു. അവസാനം ഇത് മറന്നേക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ മനസിൽ വിചാരിച്ച സമയത്ത് അവർ എന്നെ വിളിച്ചു. എന്നാല്‍ ആദ്യത്തെ ഷോ, ലാ ബെല്ല, അന്ന് വെളിച്ചം കണ്ടില്ല’, എന്നും വിദ്യ പറയുന്നു. 

ജൂണ്‍ 18ന് ആണ് ഷെര്‍ണി പ്രദര്‍ശനത്തിന് എത്തുക. ഫോറസ്റ്റ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലൻ അഭിനയിക്കുന്നത്.  വിദ്യാ ബാലന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ചിത്രത്തിലേത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടി സീരീസും അബുൻഡാൻഡിയ എന്‍റർടെയ്മെന്‍റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശരത് സക്സേന, മുകുൾ ഛദ്ദ, വിജയ് റാസ്, ഇല അരുൺ, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!