റാപ്പന്‍ ചന്ദന്‍ ഷെട്ടി നായകന്‍; 'വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ' തിയറ്ററുകളിലേക്ക്

Published : Feb 09, 2026, 10:52 PM IST
vidyarthi vidyarthinikale movie to be released on february 20

Synopsis

റാപ്പർ ചന്ദൻ ഷെട്ടി നായകനായി അരങ്ങേറ്റം കുറിക്കുന്ന 'വിദ്യാർത്ഥി വിദ്യാർത്ഥിനികളെ' ഫെബ്രുവരി 20ന് തിയറ്ററുകളിലെത്തും.

സോഷ്യൽ മീഡിയ താരങ്ങളായ യുവപ്രതിഭകൾക്കൊപ്പം കന്നഡയിലെ പ്രമുഖ റാപ്പർ ചന്ദൻ ഷെട്ടി നായകനായി അരങ്ങേറ്റം കുറിക്കുന്ന 'വിദ്യാർത്ഥി വിദ്യാർത്ഥിനികളെ' ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്ക് എത്തും. ക്യാമ്പസിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഒരു കംപ്ലീറ്റ് ആക്ഷൻ ക്യാമ്പസ് എന്റർടെയ്‌നറാണ്. ഒരു ക്യാമ്പസിന്‍റെ എല്ലാ മനോഹാരിതയും കോര്‍ത്തിണക്കിയ ചിത്രം അരുൺ അമുക്തയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സുബ്രഹ്മണ്യ കുക്കെ, എ.സി. ശിവലിംഗ ഗൗഡ എന്നിവർ ചേർന്ന് വെറൈറ്റി ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം കുമാർ ഗൗഡയാണ്. ക്യാമ്പസുകളെ ആവേശഭരിതമാക്കുന്നതിനൊപ്പം, ചില ത്രില്ലർ ഘടകങ്ങളും കോർത്തിണക്കി തമാശയും, സൗഹൃദവും, പ്രണയവുമെല്ലാം ചേരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സൻഹാ സ്റ്റുഡിയോ റിലീസ്, സ്നേഹം മൂവീസ് എന്നിവർ ചേർന്നാണ് ഇന്ത്യയിൽ ചിത്രം വിതരണം ചെയ്യുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കുമെന്നാണ് ട്രെയിലറിൽ നല്‍കുന്ന സൂചന. ചന്ദൻ ഷെട്ടിയെ കൂടാതെ അമർ, ഭാവന അപ്പു, ഭവ്യ, മനോജ് വിവാൻ, അരവിന്ദ് റാവു , സുനിൽ പുരാണിക് , കോക്ക്രോച്ച് സുധീർ, മാനസി, രഘു രാമനകോപ്പ, സിഞ്ചന എന്നിവരുൾപ്പെടെ നിരവധി പേർ അണിനിരക്കുന്നു. പവൻ ഗൗഡ എഡിറ്ററായും, ടൈഗർ ശിവയും നരസിംഹയും നൃത്തസംവിധാനം നിർവ്വഹിക്കുന്ന ആക്ഷൻ സീക്വൻസുകളും, വിജേത് കൃഷ്ണയും വാസു ദീക്ഷിതും ചേർന്നാണ് സംഗീത സംവിധാനവും നിർവഹിക്കുന്നത്. അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഓ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മൊമെൻറ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ലാലേട്ടനും പറയുന്നത് അതാണ്'; സംവിധാനം ചെയ്യുന്ന ചിത്രം നേരിടുന്ന സാഹചര്യം വ്യക്തമാക്കി അനൂപ് മേനോന്‍
ഇനി 12 മണിക്കൂര്‍ ജോലി; മലയാള സിനിമയില്‍ തൊഴില്‍ സമയം കുറച്ച് പുതിയ കരാര്‍