എന്താണ് സന്തോഷം?, ഇതാ വിഘ്‍നേശ് ശിവൻ പറയുന്നത് ഇങ്ങനെയാണ്

Published : Mar 20, 2023, 02:58 PM ISTUpdated : Mar 20, 2023, 03:01 PM IST
എന്താണ് സന്തോഷം?, ഇതാ വിഘ്‍നേശ് ശിവൻ പറയുന്നത് ഇങ്ങനെയാണ്

Synopsis

എന്താണ് സന്തോഷം എന്ന് പറയുകയാണ് വിഘ്‍നേശ് ശിവൻ.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് വിഘ്‍നേശ് ശിവനും നയൻതാരയും. വിഘ്‍നേശ് ശിവൻ സാമൂഹ്യ മാധ്യമത്തിലും സജീവമായി ഇടപെടുന്ന താരമാണ്. വിഘ്‍നേശ് ശിവൻ തന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവയ്‍ക്കാറുള്ളത് ശ്രദ്ധയാര്‍ഷിക്കാറുണ്ട്. ഇപ്പോഴിതാ സന്തോഷത്തെ കുറിച്ച് വിഘ്‍നേശ് ശിവൻ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

നമ്മുടെ പ്രിയപ്പെട്ടവരില്‍ സംഭവിക്കുന്ന എല്ലാം സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്നേഹമാണ് സന്തോഷം. സന്തോഷമാണ് സ്‍നേഹവും എന്നാണ് വിഘ്‍നേശ് ശിവൻ എഴുതിയിരിക്കുന്നത്. തന്റെയും നയൻതാരയുടെയും മക്കളുടെയും കൈകള്‍ കോര്‍ത്തതിന്റെ ഫോട്ടോയും വിഘ്‍നേശ് ശിവൻ ലോക സന്തോഷ ദിനത്തില്‍ പങ്കുവെച്ചിരിക്കുന്നു.

നയൻതാരയ്‍ക്കും വിഘ്‍നേശ് ശിവനും കഴിഞ്ഞ വര്‍ഷം ഇരട്ടക്കുട്ടികള്‍ ജനിച്ചത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങള്‍ ജനിച്ചത്. 'ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം' എന്നായിരുന്നു സന്തോഷ വിവരം പങ്കുവച്ച് വിഘ്നേശ് ശിവൻ കുറിച്ചിരുന്നത്. നയൻതാരയും വിഘ്‍നേശ് ശിവനും വാടക ഗര്‍ഭധാരണത്തിന്റെ നിയപരമായ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിരുന്നുവെന്ന് തമിഴ്‍നാട് സര്‍ക്കാരിന്റെ അന്വേഷണത്തില്‍ ബോധ്യമായിരുന്നു.

നയൻതാരയും വിഘ്‍നേശ് ശിവനും ജൂണ്‍ ഒമ്പതിന് ആയിരുന്നു വിവാഹിതരായത്. മഹാബലിപുരത്തായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്നു വിവാഹം. സംവിധായകൻ വിഘ്‍നേശ് ശിവനുമായുള്ള വിവാഹദൃശ്യങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി നയൻതാരയെ കുറിച്ചുള്ള ഡോക്യുമെന്ററി നെറ്റ്‍ഫ്ലിക്സ് സ്‍ട്രീം ചെയ്യുമെന്നും അറിയിച്ചിരുന്നു. നയൻതാര നായികയായിട്ടുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയായതും പ്രഖ്യാപിച്ചതുമായി നിരവധിയുണ്ട്. റൗഡി പിക്ചേഴ്‍സിന്റെ ബാനറില്‍ വിഘ്‍നേശ് ശിവൻ നിര്‍മിച്ച് ആര്‍ എസ് സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയൻതാരയാണ് നായിക. ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമായ 'ഇരൈവനി'ല്‍ ജയം രവിയുടെ നായികയായും നയൻതാര വേഷമിടുന്നു.

Read More: 'കബ്‍സാ' 'കെജിഎഫ്' പോലെയെന്ന താരതമ്യത്തില്‍ പ്രതികരണവുമായി ഉപേന്ദ്ര

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ