
കൊച്ചി: അന്യഭാഷ സിനിമകള്‍ മലയാള സിനിമയെ ഇല്ലാതാക്കുന്നുവെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. വിജയ് ബാബു നിര്‍മ്മിക്കുന്ന ഖല്‍ബ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ അഭിമുഖത്തിലാണ് ഈ ആരോപണം. ഒപ്പം ഇത് സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റും വിജയ് ബാബു ഷെയര്‍ ചെയ്തിട്ടുണ്ട്.
ആരും അറിയാത്ത തമിഴ്,തെലുങ്ക്, കന്നട ചിത്രങ്ങള്‍ പ്രധാന വിതരണക്കാർ തന്നെ ഇവിടെ റിലീസ് ചെയ്യുന്നുവെന്നും. ഇത് കണ്ടന്‍റിന് പ്രധാന്യം നല്‍കുന്ന മലയാള സിനിമയുടെ ഐഡന്‍റിറ്റി തന്നെ ഇല്ലാതാക്കുന്നുവെന്നും വിജയ് ബാബു ആരോപിക്കുന്നു. ഇത് പേടിപ്പെടുത്തുന്ന അവസ്ഥയാണെന്നും സിനിമ സംഘടനകള്‍ ഉണരണമെന്നും വിജയ് ബാബു പറയുന്നു.
വിജയ് ബാബുവിന്‍റെ പോസ്റ്റ് ഇങ്ങനെ
ആരും അറിയാത്ത തമിഴ്,തെലുങ്ക്, കന്നട ചിത്രങ്ങള്‍ പ്രധാന വിതരണക്കാർ തന്നെ ഇവിടെ റിലീസ് ചെയ്യുന്നു. വരാന്‍ പോകുന്ന പണം വാരിക്കൂട്ടുന്ന വലിയ അന്യഭാഷ ചിത്രങ്ങള്‍ കാണിച്ച് ഇത്തരം വിതരണക്കാര്‍ തീയറ്ററുകളെ സമ്മര്‍ദ്ദത്തിലാക്കി ഈ ചിത്രങ്ങള്‍ കളിപ്പിക്കുമ്പോള്‍ എവിടെ എപ്പോള്‍ നമ്മുക്ക് മലയാള ചിത്രങ്ങള്‍ കാണിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ വരുമ്പോള്‍ ആരും അറിയാത്ത ഇത്തരം ചിത്രങ്ങള്‍ക്ക് കൂടുതല്‍ സ്ക്രീനുകളും കൂടുതല്‍ ഷോയും ലഭിക്കും. നല്ല ഉള്ളടക്കമുള്ള മലയാള ചിത്രങ്ങള്‍ പിന്തള്ളപ്പെടുകയും ചെയ്യും.
ഇങ്ങനെ സംഭവിച്ചാല്‍ ഭാവിയില്‍ മലയാള സിനിമയുടെ ഐഡന്‍റിറ്റി നഷ്ടമാകും. പകരം പാന്‍ ഇന്ത്യന്‍, പാന്‍ സൌത്ത്, ബോളിവുഡ്, ചില വന്‍ മലയാള സിനിമകള്‍ മാത്രമേ ഇവിടെ റിലീസാകൂ. ബാക്കി വന്ന മലയാള ചിത്രങ്ങള്‍ മഴക്കാലത്ത് ആഴ്ചയ്ക്ക് പത്തെണ്ണം എന്ന നിലയില്‍ റിലീസ് ചെയ്യാം. ഖല്‍ബ് എന്ന ചിത്രം ഈ പ്രതിസന്ധി കടന്ന് നാളെ കളിക്കും.
എന്നാല്‍ സിനിമ രംഗത്തെ സംഘടനകളോട് ഒരു അഭ്യര്‍ത്ഥനയുണ്ട്.ഒന്ന് ഉണരൂ, എവിടെ പേടിപ്പെടുത്തുന്ന അവസ്ഥയാണ്. ദയവായി ശ്രദ്ധിക്കൂ. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒറ്റ ഒറിജിനല്‍ മലയാള ചിത്രമാണ് ക്രിസ്തുമസിന് റിലീസ് ചെയ്തതത്.
ഗർഭകാലം ആസ്വദിച്ച് ബ്ലാക് ആന്‍റ് വൈറ്റ് ഫാമിലി ഫോട്ടോയുമായി ലക്ഷ്മി പ്രമോദ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ