Liger song : വിജയ് ദേവെരകൊണ്ടയുടെ 'ലൈഗര്‍', തീം സോംഗ് പുറത്തുവിട്ടു

Published : Jul 29, 2022, 03:38 PM IST
Liger song : വിജയ് ദേവെരകൊണ്ടയുടെ 'ലൈഗര്‍', തീം സോംഗ് പുറത്തുവിട്ടു

Synopsis

വിജയ് ദേവെരകൊണ്ടയുടെ പുതിയ ചിത്രത്തിന്റെ തീം സോംഗ് പുറത്തുവിട്ടു (Liger song).

വിജയ് ദേവെരകൊണ്ട നായകനാകുന്ന സിനിമയാണ് 'ലൈഗര്‍'‍. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നു. 'ലൈഗര്‍' എന്ന ചിത്രത്തിലെ ഓരോ വിശേഷവും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ 'ലൈഗര്‍' എന്ന ചിത്രത്തിന്റെ തീം സോംഗ് പുറത്തുവിട്ടിരിക്കുകയാണ് (Liger song).

ആവേശമുണര്‍ത്തുന്ന  തീം സോംഗാണ് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്. ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുഎസിലായിരുന്നു 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്.

വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം കൊവിഡ് കാരണായിരുന്നു പൂര്‍ത്തിയാകാൻ വൈകിയത്. ഓഗസ്റ്റ് 25ന് ആണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട വേഷമിടുന്നത്. 'ലൈഗര്‍' എന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുക.

നടി സോനു സതീഷിന് പെണ്‍കുഞ്ഞ്, സന്തോഷം അറിയിച്ച് താരം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സോനു സതീഷ്. ഏഷ്യാനെറ്റിലെ 'വാല്‍ക്കണ്ണാ'ടി പരിപാടിയില്‍ അവതാരികയായി കരിയര്‍ ആരംഭിച്ച താരം, നര്‍ത്തകി-നടി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. മിക്ക പരമ്പരകളിലും നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ സോനു മലയാളിയുടെ പ്രിയപ്പെട്ട വില്ലത്തിയായി മാറുകയായിരുന്നു. വില്ലത്തിയായും നായികയായും മിനിസ്‌ക്രീനിലെ നിത്യ സാനിദ്ധ്യമായ സോനു അടുത്തിടെയായി സ്‌ക്രീനില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോളിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ്. തങ്ങളൊരു പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നാണ് സോനു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.

ഭര്‍ത്താവ് അജയ്‌ക്കൊപ്പമുള്ള മെറ്റേണിറ്റി ഷൂട്ടിനൊപ്പമാണ് താനൊരു അമ്മയായ സന്തോഷം താരം പങ്കുവച്ചത്. മനോഹരമായ മഞ്ഞ മെറ്റേണിറ്റി വെയറില്‍, നിറ വയറുമായാണ് സോനു ഉള്ളത്. പെണ്‍കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ കട്ട വെയിറ്റിംഗ് ആണെന്നാണ് ആരാധകര്‍ കമന്റായി പറയുന്നത്. കൂടാതെ സന്തോഷവും, ആശംസകളുമായി ആരാധകര്‍ കമന്റ് ബോക്‌സ് നിറച്ചിട്ടുമുണ്ട്.

സ്ത്രീധനം പരമ്പരയിലെ വേണി എന്ന കഥാപാത്രമായാണ് മിനിസക്രീനില്‍ സോനു തന്റേതായ ഇടം കണ്ടെത്തിയത്. വില്ലത്തി കഥാപാത്രമായാണ് താരം സീരിയലില്‍ എത്തിയിരുന്നതെങ്കിലും താന്‍ വളരെ ആസ്വദിച്ചാണ് വില്ലത്തിവേഷം കൈകാര്യം ചെയ്തിരുന്നതെന്നാണ് താരം പലപ്പോഴും പറഞ്ഞിട്ടുള്ളത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തിരുന്ന 'സുമംഗലീ ഭവഃ' പരമ്പരയിലെ ദേവു ആയിരുന്നു സോനു അവസാനം അഭിനയിച്ച കഥാപാത്രം. ഗര്‍ഭിണിയായതോടെയായിരുന്നു സോനു പരമ്പരയില്‍ നിന്നും പിന്മാറിയത്. പരമ്പരയില്‍ നിന്നും മാറി നിന്നെങ്കിലും, തന്റെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ സോനു സജീവമായിരുന്നു.

Read More : ദാവണിയില്‍ മനോഹരിയായി 'ശീതള്‍', തരംഗമായി പുതിയ ഫോട്ടോഷൂട്ട്

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ