തോക്കെടുത്ത് വിജയ്, ആവേശമായി 'ബീസ്റ്റി'ന്റെ ഫസ്റ്റ് ലുക്ക്

By Web TeamFirst Published Jun 21, 2021, 6:12 PM IST
Highlights

വിജയ് നായകനാകുന്ന പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ച് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

വിജയ് നായകനാകുന്ന സിനിമയെ കുറിച്ചുള്ള ഓരോ വിശേഷവും ആരാധകര്‍ക്ക് വൻ വാര്‍ത്തയാണ്. അപ്പോള്‍ വിജയ്‍യുടെ സിനിമയുടെ ഫസ്റ്റ് ലുക്കാണെങ്കിലോ?. ഓണ്‍ലൈനില്‍ തരംഗമായി മാറും അത്. നാളെ ജന്‍മദിനം ആഘോഷിക്കുന്ന വിജയ്‍യുടെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് ഇതാ പുറത്തുവിട്ടിരിക്കുന്നു.

'ബീസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം  സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ആണ്. ഇത് ഒരു ആക്ഷൻ ചിത്രമായിരിക്കും. പൂജ ഹെഗ്‍ഡെയാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് രവിചന്ദെര്‍ ആണ്  സംഗീത സംവിധായകൻ.

സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

മലയാളി താരം ഷൈൻ ടോം ചാാക്കോ സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

click me!