മുഖ്യമന്ത്രി വിജയ്‍യുടെ പ്രായശ്ചിത്തമോ...? 41 പേരുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം

Published : Jul 03, 2026, 10:04 AM IST
Thalapathy-Vijay-On-Karur

Synopsis

വിജയ് എത്തുന്നതിൽ ഏകദേശം 7 മണിക്കൂറോളം വൈകിയതിനെത്തുടർന്ന് ആളുകൾ തടിച്ചുകൂടി.

ചെന്നൈ: തമിഴ്നാട് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകാൻ വിജയ് സർക്കാറിന്റെ തീരുമാനം. വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറും. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും. 41 പേരാണ് ദുരന്തത്തിൽ മരിച്ചത്. 2025 സെപ്റ്റംബർ 27-നാണ് ഞെട്ടിച്ച ദുരന്തമുണ്ടായത്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ 'തമിഴക വെട്രി കഴകത്തിന്റെ' (TVK) തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സംഭവം. വിജയ്‌യുടെ റാലിയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് അന്ന് ഒത്തുകൂടിയത്. വിജയ് എത്തുന്നതിൽ ഏകദേശം 7 മണിക്കൂറോളം വൈകിയതിനെത്തുടർന്ന് ആളുകൾ തടിച്ചുകൂടി. അദ്ദേഹത്തിന്റെ വാഹനവ്യൂഹം എത്തിയതോടെ ജനക്കൂട്ടം ഒരുമിച്ച് മുന്നോട്ട് ഇരച്ചുകയറാൻ ശ്രമിക്കുകയും അനിയന്ത്രിതമായ തിക്കും തിരക്കമുണ്ടാകുകയും ചെയ്തു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങായി രവി തേജ ചിത്രം ഇരുമുടി
‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്