'ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കും?': സസ്പെന്‍സ് അവസാനിപ്പിച്ച് വിജയ്, പൊളി‌ഞ്ഞത് സീമാന്‍റെ മോഹം!

Published : Jan 17, 2025, 01:06 PM ISTUpdated : Jan 17, 2025, 01:08 PM IST
'ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കും?': സസ്പെന്‍സ് അവസാനിപ്പിച്ച് വിജയ്, പൊളി‌ഞ്ഞത് സീമാന്‍റെ മോഹം!

Synopsis

തമിഴ് സിനിമാ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെ ഇറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിലെ നയം വ്യക്തമാക്കി. 

ചെന്നൈ: തമിഴ് സിനിമാ മേഖലയിൽ തിളങ്ങി നില്‍ക്കുന്ന സമയത്താണ് കഴിഞ്ഞ വര്‍ഷം നടന്‍ വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.  2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രധാന ലക്ഷ്യം എന്ന് വിജയ്‍യും അദ്ദേഹത്തിന്‍റെ പാര്‍ട്ടി ടിവികെയും പ്രഖ്യാപിച്ചു കഴിഞ്ഞു. 

അതേസമയം, ഇവികെഎസ് ഇളങ്കോവൻ  അന്തരിച്ച ഒഴിവിലേക്ക് തമിഴ്നാട്ടിലെ ഏറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്.  ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനോടൊപ്പം ഈ മണ്ഡലത്തിനുള്ള തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5-നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. 

ഉപതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ ഡി.എം.കെ  ചന്ദ്രകുമാറിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പ്രധാന പ്രതിപക്ഷ കക്ഷികളായ എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി., ഡി.എം.ഡി.കെ. പാർട്ടികൾ തിരഞ്ഞെടുപ്പിനെ ബഹിഷ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേ സമയം സീമാന്‍ നയിക്കുന്ന നാം തമിഴർ കക്ഷി പേരിൽ സിവഗാമിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനുപിന്നാലെ ഇറോഡ് ഈസ്റ്റ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ നാം തമിഴർ കക്ഷി സ്ഥാനാർത്ഥിക്ക് മറ്റു പാർട്ടികൾ പിന്തുണ നൽകണമെന്നാണ് നാം തമിഴര്‍ കക്ഷി ആവശ്യപ്പെടുന്നത്. പ്രത്യേകിച്ച് എ.ഐ.എ.ഡി.എം.കെ., ബി.ജെ.പി, ഡി.എം.ഡി.കെ. എന്നിവ പിന്തുണ നൽകും എന്ന് പ്രതീക്ഷിച്ചയും  എന്‍ടികെ പങ്കുവച്ചിരുന്നു. അതേ സമയം ടിവികെ പിന്തുണ സീമാന്‍ പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ തമിഴ്ക വെട്രി കഴകം ജനറൽ സെക്രട്ടറി ബിസി ആനന്ദ് പുറത്തിറക്കിയ പ്രസ്താവനയിൽ 2026-ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച് ജനങ്ങളെ സേവിക്കുക എന്നതാണ് ടിവികെയുടെ പ്രധാന ലക്ഷ്യമെന്നാണ്  പാർട്ടി നേതാവ് വിജയ് കഴിഞ്ഞ വർഷം ഫെബ്രുവരി 2-ന് പാർട്ടി ഔപചാരികമായി പ്രഖ്യാപിച്ചപ്പോൾ തന്നെ വ്യക്തമാക്കിയതെന്നും. അതുവരെ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ, മറ്റേതെങ്കിലും തെരഞ്ഞെടുപ്പുകളിൽ കക്ഷി പങ്കെടുക്കില്ല എന്ന്  വീണ്ടും വ്യക്തമാക്കി. ഒരു കക്ഷിക്കും പിന്തുണയും നല്‍കിയില്ലെന്നും തമിഴ്ക വെട്രി കഴകം ജനറൽ സെക്രട്ടറി  പറഞ്ഞു.

അതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 5-ന് നടക്കാനിരിക്കുന്ന ഇറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനെയും ടിവികെ ബഹിഷ്കരിക്കുമെന്നും. ഒരു കക്ഷിക്കും പിന്തുണയും നല്‍കില്ലെന്നും ടിവികെ നേതാവ് വ്യക്തമാക്കി. ഇത് വിജയ‍്‍യുടെ നിർദ്ദേശപ്രകാരം ഉണ്ടാക്കിയ തീരുമാനമാണെന്ന് ജനറൽ സെക്രട്ടറി ആനന്ദ് വ്യക്തമാക്കിയിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'
'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്