ബജറ്റ് 1000 കോടി ? പ്രിയങ്ക ചോപ്ര ഹൈദരാബാദിൽ; രാജമൗലി- മഹേഷ് ബാബു ചിത്രത്തിലേക്കോ ?

Published : Jan 17, 2025, 12:03 PM IST
ബജറ്റ് 1000 കോടി ? പ്രിയങ്ക ചോപ്ര ഹൈദരാബാദിൽ; രാജമൗലി- മഹേഷ് ബാബു ചിത്രത്തിലേക്കോ ?

Synopsis

ആർആർആർ ആണ് രാജമൗലിയുടെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എസ് എസ് രാജമൗലി -മഹേഷ് ബാബു ചിത്രം.  'എസ്എസ്എംബി 29' എന്ന് താല്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന ഓരോ അപ്ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് അവർ സ്വീകരിക്കുന്നതും. ഇപ്പോഴിതാ ചിത്രത്തിലെ നായികയെ സംബന്ധിച്ച ചർച്ചകളാണ് നടക്കുന്നത്. 

സിനിമയിൽ ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര നായികയായി എത്തുമെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ ഇക്കാര്യം അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. ഈ അവസരത്തിൽ പ്രിയങ്ക ഹൈദരാബാദിൽ കഴിഞ്ഞ ദിവസം എത്തിയതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രാജമൗലി ചിത്രത്തിന് വേണ്ടിയാണ് പ്രിയങ്ക എത്തിയതെന്നാണ് അഭ്യൂഹങ്ങൾ. 

ദി സ്കൈ ഈസ് പിങ്ക് എന്ന 2019 ചിത്രത്തിന്  ശേഷം പ്രിയങ്ക ചോപ്ര ഒരു ഇന്ത്യൻ സിനിമയും ചെയ്തിട്ടില്ല, റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇന്ത്യൻ സിനിമയിലേക്കുള്ള പ്രിയങ്കയുടെ വലിയ തിരിച്ചുവരവായിരിക്കും  ആയിരിക്കും  എസ്എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്‍റെയും  ആക്ഷൻ അഡ്വഞ്ചർ.

രാജമൗലിക്കും മഹേഷ് ബാബുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. 1000 കോടി ബജറ്റിലാകും ചിത്രം ഒരുങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ദുബായിലാണ് പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ട് പ്രകാരം ചിത്രം 2027 ആദ്യപാദത്തിലാണ് റിലീസാകും എന്നാണ് വിവരം. ശ്രീ ദുര്‍ഖ ആര്‍ട്സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. 

മക്കൾ സെൽവൻ ഇനി ബോൾഡ് കണ്ണൻ; മാസാകാൻ വിജയ് സേതുപതിയുടെ 'എയ്‌സ്'

ഓസ്കറിൽ അടക്കം തിളങ്ങിയ ആർആർആർ ആണ് രാജമൗലിയുടെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. രാം ചരണും ജൂനിയർ എൻടിആറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ ആലിയ ഭട്ട് ആയിരുന്നു നായിക. ​ഗുണ്ടൂർകാരം ആണ് മഹേഷ് ബാബുവിന്റേതായി റിലീസ് ചെയ്ത ചിത്രം. 2024 ജനുവരി 12നാണ് ​ഗുണ്ടൂർകാരം റിലീസ് ചെയ്തത്. ശ്രീലീല നായികയായി എത്തിയ ചിത്രത്തിലെ ഷംന കാസിമിന്റെ ​ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു