ആകെ ബജറ്റ് 300 കോടി, റിലീസിന് മുൻപ് പണംവാരിപ്പടമായി 'ലിയോ'; വിജയ് ചിത്രം നേടിയത്

Published : Oct 09, 2023, 08:42 AM ISTUpdated : Oct 09, 2023, 08:46 AM IST
ആകെ ബജറ്റ് 300 കോടി, റിലീസിന് മുൻപ് പണംവാരിപ്പടമായി 'ലിയോ'; വിജയ് ചിത്രം നേടിയത്

Synopsis

300 കോടിയാണ് ലിയോയുടെ ആകെ ബജറ്റ് എന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.

ലോകമെമ്പാടുമുള്ള തമിഴ് സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രം തിയറ്ററിൽ എത്തുകയാണ്. വിജയ് നായകനായി എത്തുന്ന ലിയോ ആണ് ആ സിനിമ. റിലീസ് പ്രമാണിച്ച് വിജയ് ആരാധകരെല്ലാം ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വൻ സർപ്രൈസ് ആകും ലോകേഷ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത് എന്ന് അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാണ്. ലിയോ റിലീസിന് പത്ത് ദിവസം ശേഷിക്കെ മുടക്കുമുതലിന്റെ ഇരട്ടി നേടിയിരിക്കുകയാണ് ചിത്രം. 

300 കോടിയാണ് ലിയോയുടെ ആകെ ബജറ്റ് എന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. റിലീസിന് മുന്നോടിയായി നടന്ന ബിസിനസിലൂടെ മികച്ച നേട്ടം ചിത്രം ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. സാറ്റലൈറ്റ്, ഡിജിറ്റൽ, വീഡിയോ അവകാശങ്ങൾ ഉൾപ്പടെ ഉള്ളവയിലൂടെ നേടിയത് 487 കോടിയാണെന്ന് ട്രാക്കറായ എ.ബി ജോർജ് ട്വീറ്റ് ചെയ്യുന്നു. 

ലിയോയുടെ ഒടിടി റൈറ്റ്സ് നേരത്തെ തന്നെ വിറ്റുപോയിരുന്നു. നെറ്റ്ഫ്ലിക്സിനാണ് സ്ട്രീമിം​ഗ് അവകാശം. 125 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ഈ ബിസിനസ് നടത്തിയതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ലളിത് കുമാർ ആണ് ലിയോ നിർമിച്ചിരിക്കുന്നത്. 

ബോക്സ് ഓഫീസ് ട്രെന്റിങ്ങിൽ ഒന്നാമത്, കത്തിക്കയറി കണ്ണൂർ സ്‌ക്വാഡ്; 'പടത്തലവൻ' അങ്ങ് വിദേശത്ത്

മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ചിത്രം ഒക്ടോബർ 19ന് തിയറ്ററുകളിൽ എത്തും. തൃഷയാണ് ചിത്രത്തിലെ നായിക. അർജുൻ സർജ, മാത്യൂസ്, സഞ്ജയ് ദത്ത്, മൻസൂർ അലിഖാൻ, ബാബു ആന്റണി തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ലോകേഷ് കനകരാജ്, ദീരജ് വൈദി, രത്ന കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും