
മാസ്റ്ററിന് ശേഷം വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് 'ലിയോ'. പേര് ഉൾപ്പടെ ഉള്ളവ കൊണ്ട് ശ്രദ്ധനേടിയ ചിത്രം ഒക്ടോബർ 19ന് തിയറ്ററുകളിൽ എത്തും. അതിന് മുന്നോടിയായി എത്തുന്ന ട്രെയിലർ ഇന്ന് വൈകുന്നേരത്തോടെ ആരാധകർക്ക് മുന്നിലെത്തും. വൻ ആഘോഷമാണ് എമ്പാടും നടക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ലിയോയുടെ ബുക്കിങ്ങുകൾ ആരംഭിച്ചിരുന്നു. പല തിയറ്ററുകളിലും ഇതിനോടകം തന്നെ ഫിൽ ആയിക്കഴിഞ്ഞുവെന്നാണ് വിവരം. കേരളത്തിലും വിജയ് ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. അതുകൊണ്ട് തന്നെ ടിക്കറ്റ് ബുക്കിങ്ങിൽ മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്.
കഴിഞ്ഞ ദിവസം വരെ ലിയോയുടെ 121016 ടിക്കറ്റുകളാണ് കേരളത്തില്‍ വിറ്റുപോയതെന്ന് ട്രാക്കറായ എ.ബി ജോർജ് ട്വീറ്റ് ചെയ്യുന്നു. ഇതിലൂടെ ഏകദേശം 1.6 കോടി ഗ്രോസ് കളക്ഷൻ നേടിയെന്നും ഇദ്ദേഹം പറയുന്നു. ടോട്ടൽ 392 ഷോകളിൽ നിന്നുമാണ് ഇത്രയും രൂപ നേടിയത്. പാലക്കാട്, തൃശ്ശൂർ,കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റിരിക്കുന്നത്.
തമിഴ്നാട്ടിൽ പുലർച്ചെ ഉള്ള ഫാൻസ് ഷോകൾ ഇല്ലാത്തതിനാൽ കേരളത്തിൽ നിന്നും സിനിമ കാണാനുള്ള തയ്യാറെടുപ്പിലാണ് ഭൂരിഭാഗം തമിഴ് സിനിമാസ്വാദകരും. കേരള- തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ മികച്ച ടിക്കറ്റ് വിൽപ്പനയാണ് നടക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ലിയോയുടെ സെൻസറിംഗ് പരിപാടികൾ പൂർത്തിയായി കഴിഞ്ഞു. യു എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതിനിടെ ലിയോയുടെ സ്പെഷ്യൽ ട്രെയിലർ പ്രദർശനത്തിന് തമിഴ് നാട് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വൻതോതിൽ ആളുകൾ കൂട്ടംകൂടാൻ സാധ്യത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ ഇത്തരത്തിൽ ആളുകൾ കൂടുകൽ വരാൻ സാധ്യതയുള്ളതിനാൽ സെപ്റ്റംബർ 30ന് നടക്കാനിരുന്ന ലിയോ ഓഡിയോ ലോഞ്ചും റദ്ദാക്കിയിരുന്നു.
നേരിൽ കാണുമ്പോൾ തടി ഒറിജിനൽ ആണല്ലേ എന്ന ചോദ്യം; വിശേഷങ്ങളുമായി പ്രിൻസ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ