
ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന വിജയ് ചിത്രത്തിലെ ഗാനമെത്തി. വിജയിയും തൃഷയും നിറഞ്ഞാടിയ മാട്ടാ സോംഗ് ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. സിനിമാസ്വാദകരുടെ പ്രിയപ്പെട്ട ജോഡികളായ ഇരുവരുവരും ഒന്നിച്ചെത്തിയ ഗാനം ഇരുകയ്യും നീട്ടി ആരാധകർ സ്വീകരിച്ചു കഴിഞ്ഞു. യുവൻ ശങ്കർ രാജ സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയത് വിവേക് ആണ്. യുവൻ ശങ്കർ രാജ, ഷെൻബാഗരാജ്, വേലു, സാം, നാരായണൻ രവിശങ്കർ എന്നിവർ ചേർന്നാണ് ആലാപനം.
വെങ്കട് പ്രഭു സംവിധാനം ചെയ്ത ദ ഗോട്ട് സെപ്റ്റംബർ അഞ്ചിനാണ് തിയറ്ററുകളിൽ എത്തിയത്. വിജയിയുടെ രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ എത്തിയ ചിത്രമായത് കൊണ്ട് തന്നെ ഗോട്ടിന് വൻ ആവേശം ആയിരുന്നു. പക്ഷേ സമ്മിശ്ര പ്രതികരണം ആയിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. എന്നിരുന്നാലും ബോക്സ് ഓഫീസിൽ ചിത്രം കസറിക്കയറി. റിപ്പോർട്ടുകൾ പ്രകാരം തമിഴ്‍നാട്ടില്‍ 200 കോടിയോളം രൂപയാണ് ഗോട്ട് നേടിയത്. ആഗോളതലത്തിൽ 400 കോടിയോളവും ചിത്രം നേടിയിട്ടുണ്ട്.
'ഉന്നാൽ മുടിയും..'; മേക്കാത് കുത്തി നയൻതാര, ഒപ്പം ക്യൂട്ട് എക്സ്പ്രഷനുകളും, വീഡിയോ വൈറൽ
സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം. അച്ഛനും മകനുമായി ഡബിൾ റോളിൽ ആണ് വിജയ് ചിത്രത്തിൽ എത്തിയത്. എജിഎസ് എന്റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മീനാക്ഷി ചൗധരി നായികയായി എത്തുന്ന ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് തുടങ്ങി വൻതാര നിര അണിനിരന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ