
ചെന്നൈ: തമിഴിന് പുറമേ ഒരു നടന്‍ എന്ന നിലയില്‍ പാന്‍ ഇന്ത്യതലത്തില്‍ തന്‍റെ സ്ഥാനം അടയാളപ്പെടുത്തിയ നടന്‍ വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രമാണ് മഹാരാജ. റിലീസായി അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം വന്‍ ഹിറ്റിലേക്ക് നീങ്ങുകയാണ്. തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിംഗ് വാരാന്ത്യ കളക്ഷനാണ് ചിത്രം കുറിച്ചിരിക്കുന്നത്.
അഞ്ച് ദിവസത്തില്‍ ചിത്രം ഇന്ത്യയില്‍ 30 കോടി കടന്നു എന്നാണ് സാക്നില്‍ക്.കോം കണക്കുകള്‍ പറയുന്നത്. ഗംഭീര വാരാന്ത്യത്തിന് ശേഷം വീക്ക് ഡേകളില്‍ കളക്ഷന്‍ പിന്നോട്ട് പോയെങ്കിലും. മികച്ച രീതിയില്‍ തന്നെ ചിത്രം തീയറ്ററില്‍ തുടരുകയാണ്. ചിത്രം അടുത്ത വാരാന്ത്യത്തില്‍ വീണ്ടും ശക്തമായി തിരിച്ചുവന്നേക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. കേരളത്തില്‍ അടക്കം ചിത്രം മികച്ച രീതിയിലാണ് കളക്ഷന്‍ നേടുന്നത്.
വിജയ് സേതുപതിക്ക് പുറമേ അനുരാഗ് കാശ്യപ്, നട്ടി നടരാജ് എന്നിവര്‍ മഹാരാജയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു ചിത്രം നിതിലന്‍ സ്വാമിനാഥനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കൊരങ്ങു ബൊമ്മെ എന്ന പ്രശംസ നേടിയ ചിത്രത്തിന്‍റെ സംവിധായകനാണ് ഇദ്ദേഹം. അഞ്ജനേഷ് ലോക്നാഥ് ആണ് ചിത്രത്തിന്‍റെ സംഗീതം. ദിനേഷ് പുരുഷോത്തമനാണ് ഛായഗ്രഹണം.
ഇപ്പോള്‍ ചിത്രത്തില്‍ വിജയ് സേതുപതി വാങ്ങിയ ശമ്പളം എത്രയാണെന്നതും ചര്‍ച്ചയാകുന്നുണ്ട്. 20 കോടിയാണ് വിജയ് സേതുപതിക്ക് ചിത്രത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്ന ശമ്പളം. എന്നാല്‍ ഇത് നേരത്തെ താരം വാങ്ങിയിട്ടില്ലെന്നാണ് വിവരം. അഡ്വാന്‍സ് തുക മാത്രമാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ വാങ്ങിയിരിക്കുന്നത്.
ഷാരൂഖാന്‍റ നായകനായി അറ്റ്ലി സംവിധാനം ചെയ്ത ജവാന്‍ ചിത്രത്തില്‍ വില്ലനായി അഭിനയിക്കാന്‍ 25 കോടിയാണ് വിജയ് സേതുപതി വാങ്ങിയത്. അത് വച്ച് നോക്കുമ്പോള്‍ ഇത് കുറഞ്ഞ ശമ്പളാണ്. നേരത്തെയും ശമ്പളമല്ല പ്രധാന്യം സിനിമയാണെന്ന് വിജയ് സേതുപതി പലപ്പോഴും പറഞ്ഞിട്ടുണ്ട്. മഹാരാജ ചിത്രത്തിന്‍റെ പ്രമോഷനിടെ 50 ചിത്രങ്ങള്‍ പൂര്‍ത്തീയാക്കുമ്പോള്‍ എനിക്ക് ഇതുവരെ കിട്ടാനുള്ള ശമ്പളം നോക്കിയാല്‍ തന്നെ അത്ഭുതപ്പെടുമെന്ന് വിജയ് സേതുപതി പറഞ്ഞിരുന്നു.
സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായ 'ഗഗനചാരി': വ്യത്യസ്തമായ ട്രെയിലര്‍ ഇറങ്ങി
ഷാരൂഖിന്‍റെ മകന്‍ ആര്യൻ ഖാന്‍റെ 'മദ്യ ബ്രാന്‍റിന്' ആഗോള പുരസ്കാരം