
വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം 'മെറി ക്രിസ്‍മസ്' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ ചിത്രമാണ് മെറി ക്രിസ്‍മസ്. ഇപ്പോഴിതാ വിജയ് സേതുപതിയുടെ പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു.
മെറി ക്രിസ്‍മസ് 2023 ഡിസംബര്‍ 15നാണ് റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ശ്രീറാം രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂജ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രമാണ് ഇത്. തമിഴിലും മെറി ക്രിസ്‍മസ് എത്തും. വിജയ് സേതുപതിയുടെയും കത്രീന കൈഫിന്റെയും കഥാപാത്രം എന്തായിരിക്കുമെന്ന് പുറത്തുവിട്ടിട്ടില്ല.
കത്രീന കൈഫ് നായികയായി ഒടുവിലെത്തിയ ചിത്രം 'ഫോണ്‍ ഭൂത്' ആണ്. ഇഷാൻ ഖട്ടര്‍, സിദ്ദാര്‍ത്ഥ് ചതുര്‍വേദി എന്നിവരും 'ഫോണ്‍ ഭൂതില്‍' പ്രധാന കഥാപാത്രങ്ങളായുണ്ട്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ നാലിനാണ് ചിത്രം എത്തിയത്. 'ഫോണ്‍ ഭൂത്' ഹൊറര്‍ കോമഡി ചിത്രമായിട്ടാണ് എത്തിയത്. രവി ശങ്കരൻ, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന. കെ യു മോഹനൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
ഷീബ ഛദ്ധ, മനു റിഷി ച്ഛദ്ദ, ജാക്കി ഷ്രോഫി, ശ്രീകാന്ത് വര്‍മ, മഞ്ജു ശര്‍മ, ശ്രീകാന്ത് വര്‍മ, മോഹിത് താക്കൂര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ കത്രീന കൈഫിന് ഒപ്പം 'ഫോണ്‍ ഭൂതി'ലുണ്ടായിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഫറാൻ അക്തര്‍ ചിത്രം നിര്‍മിക്കുന്നു. റിതേഷ് സിധ്വനിയും ചിത്രത്തില്‍ നിര്‍മാണത്തില്‍ പങ്കാളിയാകുന്നു.
Read More: 'ദളപതി 68'ന്റെ ഓഡിയോ, തമിഴ് സിനിമാ ചരിത്രത്തില്‍ റെക്കോര്‍ഡ്
'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്