KRK Promo : കാമുകിമാർക്കിടയിൽ അകപ്പെട്ട റാംബോ; ത്രില്ലടിപ്പിച്ച് കെആർകെ പ്രമോ

Published : Apr 24, 2022, 08:06 PM ISTUpdated : Apr 24, 2022, 08:10 PM IST
KRK Promo : കാമുകിമാർക്കിടയിൽ അകപ്പെട്ട റാംബോ; ത്രില്ലടിപ്പിച്ച് കെആർകെ പ്രമോ

Synopsis

വിഘ്നേഷ് ശിവൻ ആണ് സംവിധാനം. 

വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'കാതുവാക്കുള രണ്ടു കാതൽ' (Kaathuvaakula Rendu Kadhal) ചിത്രത്തിന്‍റെ പ്രമോ പുറത്തുവിട്ടു. വിഘ്നേഷ് ശിവൻ ആണ് സംവിധാനം. ഒരേസമയം ഖദീജ, കണ്‍മണി എന്നീ രണ്ട് യുവതികളോട് പ്രണയം തോന്നുന്ന റാംബോയെയും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് പ്രമോയില്‍ കാണിക്കുന്നത്. ഏപ്രില്‍ 28നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. 

ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേരത്തെ ഇഫാർ മീഡിയ- റാഫി മതിര സ്വന്തമാക്കിയിരുന്നു. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് സാമന്തയും നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് 'കാതുവാക്കുള രണ്ടു കാതൽ'. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ്ചിത്രത്തിൽ അഭിനയിക്കുന്നത്.

സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. വിഘ്നേഷ് ശിവന്റേത് തന്നെയാണ് കഥയും തിരക്കഥയും. കലാ മാസ്റ്റർ, റെഡിൻ കിംഗ്സ്ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്.

നയൻതാരയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ "ഇത് നമ്മ ആൾ", "കോലമാവ് കോകില" എന്നീ ചിത്രങ്ങളും കേരളത്തിൽ എത്തിച്ചത് ഇഫാർ മീഡിയയ്ക്ക് വേണ്ടി റാഫി മതിര തന്നെയായിരുന്നു. ഇപ്പോൾ നയൻതാര ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിലുടെ ഹാട്രിക് വിജയം ഉറപ്പാക്കിയിരിക്കുകയാണ്.ഏപ്രിൽ 28 ന് പെരുന്നാൾ റിലീസായി ഡ്രീം ബിഗ് ഫിലിംസ് ചിത്രം തീയ്യറ്ററുകളിലെത്തിക്കും.

'താഴ്ത്തിക്കെട്ടാം, പക്ഷേ സിനിമക്ക് പുറകിലെ അധ്വാനം മറക്കരുത്': ബീസ്റ്റിനെ കുറിച്ച് ആശിഷ് വിദ്യാർഥി

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന വിജയ് (Vijay) ചിത്രമാണ് ബീസ്റ്റ് (Beast movie). ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് കാഴ്ചക്കാരും ഏറെയായിരുന്നു. ഏപ്രിൽ 13നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം തന്നെ വിമർശനങ്ങളും ബീസ്റ്റിനെതിരെ ഉയർന്നിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ആദ്യം തന്നെ ലഭിച്ചത്. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ആശിഷ് വിദ്യാർത്ഥി. 

ഒരു സിനിമയെ താഴ്ത്തിക്കെട്ടാൻ എളുപ്പമാണ് പക്ഷെ, അതിന്റെ പുറകിലുള്ള അധ്വാനം തള്ളിക്കളയരുതെന്ന് ആശിഷ് വിദ്യാർത്ഥി പറയുന്നു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിജയുടെ ചിത്രം വരുമ്പോഴേ ആളുകൾക്ക് ആവേശമാണ്. ജനങ്ങള്‍ തിയറ്ററിലേക്ക് തിരികെ വരുന്ന സമയമാണിത്. ബീസ്റ്റിലെ പാട്ടുകളെല്ലാം തനിക്കിഷ്ടപ്പെട്ടെന്നും ആശിഷ് വിദ്യാർഥി പറയുന്നു. ജീവിതത്തിൽ താൻ കണ്ട ഏറ്റവും ശാന്തനായ വ്യക്തിയാണ് വിജയ് എന്നും നടൻ പറഞ്ഞു. ഒരു സിനിമയെ താഴ്ത്തിക്കെട്ടാൻ എളുപ്പമാണ്. നിങ്ങൾക്ക് ആ ചിത്രം ചിലപ്പോൾ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. പക്ഷെ അതിന്റെ പുറകിൽ ഒത്തിരി വർക്ക് നടന്നിട്ടുണ്ടെന്നും അതാരും തള്ളിക്കളയരുത് ആശിഷ് വിദ്യാർഥി പറയുന്നു.

ആദ്യം ഏപ്രിൽ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, യാഷിന്റെ കെജിഎഫും അന്നേദിവസം റിലീസ് ചെയ്യുന്നതിനാൽ ബീസ്റ്റ് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാൻ സംവിധായകൻ നെൽസൺ ദിലീപ് കുമാറും സംഘവും തീരുമാനിക്കുക ആയിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി