വിജയ് സേതുപതിയുടെ ‘തുഗ്ലക്ക് ദര്‍ബാര്‍’; ടീസറിൽ തിളങ്ങി മഞ്ജിമയും പാർത്ഥിപനും

Web Desk   | Asianet News
Published : Jan 11, 2021, 06:22 PM IST
വിജയ് സേതുപതിയുടെ ‘തുഗ്ലക്ക് ദര്‍ബാര്‍’; ടീസറിൽ തിളങ്ങി മഞ്ജിമയും പാർത്ഥിപനും

Synopsis

മഞ്ജിമ മോഹൻ, റാഷി ഖന്ന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. 

വിജയ് സേതുപതി നായകനായി എത്തുന്ന 'തുഗ്ലക്ക് ദര്‍ബാറി'ന്റെ ടീസർ പുറത്തിറങ്ങി. നവാഗത സംവിധായകനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണെന്നാണ് സൂചന. പാർത്ഥിപൻ ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. 

മഞ്ജിമ മോഹൻ, റാഷി ഖന്ന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. 96 എന്ന ഹിറ്റ് സിനിമയ്ക്ക് സംഗീതം ഒരുക്കിയ മലയാളിയായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ബാലാജി തരണീധരന്‍ സംഭാഷണവും പ്രേംകുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മറ്റുള്ളവര്‍ വഴി മാറിക്കോളൂ; റിലീസിന് മുന്‍പ് കേരളത്തില്‍ ആ റെക്കോര്‍ഡുമായി യഷിന്‍റെ 'ടോക്സിക്
ഒടുവിൽ സ്ഥിരീകരിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും; 'വിരോഷിന്‍റെ വിവാഹം', ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് കുറിപ്പ്