വൻ സംഭവം, വിജയ് സേതുപതി ചിത്രം അമ്പരപ്പിക്കും, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

Published : May 23, 2025, 10:27 AM IST
വൻ സംഭവം, വിജയ് സേതുപതി ചിത്രം അമ്പരപ്പിക്കും, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

Synopsis

വിജയ് സേതുപതി നായകനായ ഏസിന്റെ ആദ്യ റിവ്യു പുറത്ത്.

വിജയ് സേതുപതി നായകനായി വന്ന ചിത്രമാണ് ഏസ്. ഇന്നാണ് ഏസ് തിയറ്റുകളിലേക്ക് എത്തുന്നത്. ഇന്നലെ ഏസിന്റെ പ്രിവ്യു ഷോയുണ്ടായിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മഹാരാജയ്‍ക്ക് ശേഷം വിജയ് സേതുപതിക്ക് ഒരു വമ്പൻ ഹിറ്റ് ഏസ് സമ്മാനിക്കും എന്നാണ് പ്രതികരണങ്ങള്‍. വിജയ് സേതുപതിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. രണ്ടാം പകുതി മികച്ചു നില്‍ക്കുന്നുവന്നുമാണ് ചിത്രം കണ്ടവര്‍ സോഷ്യല്‍ മീഡിയിയില്‍ കുറിച്ചിരിക്കുന്നത്.

സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അറുമുഗകുമാര്‍ ആണ്. വളരെ ശക്തമായ നായക കഥാപാത്രമായി വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ബോൾഡ് കണ്ണൻ' എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.  7സിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഗകുമാർ നിർമ്മിച്ച ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

പൂർണ്ണമായും മലേഷ്യയിൽ ചിത്രീകരിച്ച എയ്‌സിൽ വിജയ് സേതുപതി അവതരിപ്പിക്കുന്ന ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തിന്റെ ആഴത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും ആരാധകരിൽ ആവേശം സൃഷ്ടിക്കുന്ന ഒരു ഗ്ലിംമ്പ്സ് വീഡിയോ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പുറത്ത് വന്നിരുന്നു. ഇത് കൂടാതെ ചിത്രത്തിന്റെ ഒരു ടീസർ, ഇതിലെ ഒരു വീഡിയോ ഗാനം എന്നിവയും പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്‍തിട്ടുണ്ട്.

വമ്പൻ ബജറ്റിൽ ഒരുക്കിയ ഈ ചിത്രം പൂർണ്ണമായും ഒരു മാസ്സ് കൊമേഴ്സ്യൽ എൻ്റർടൈനർ ആയാണ് അവതരിപ്പിക്കുന്നത്. വിജയ് സേതുപതി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം, വമ്പൻ ആക്ഷനും ആകർഷകമായ കഥപറച്ചിലും സംയോജിപ്പിക്കുന്ന ഒരു ദൃശ്യ വിരുന്നായിരിക്കും സമ്മാനിക്കുക എന്നാണ് സൂചന. ഛായാഗ്രഹണം- കരൺ ഭഗത് റൗട്, സംഗീതം- ജസ്റ്റിൻ പ്രഭാകരൻ, പശ്‌ചാത്തല സംഗീതം- സാം സി എസ്, കലാസംവിധാനം- എ കെ മുത്തു. പിആർഒ ശബരി.

<p><span ><strong><a href="https://www.youtube.com/watch?v=Ko18SgceYX8" id="promotionalvideo" rel="nofollow" target="_blank">ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക</a></strong></span></p>

 

PREV
Read more Articles on
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍