വിജയ് സേതുപതി ഇരട്ടവേഷത്തിലെത്തിയ 'ലാഭം' ഒരു വര്‍ഷത്തിനു ശേഷം കേരളത്തില്‍ റിലീസിന്

By Web TeamFirst Published Sep 12, 2022, 11:26 PM IST
Highlights

തമിഴ്‍നാട്ടില്‍ റിലീസ് ചെയ്‍ത് ഒരു വര്‍ഷത്തിന് ശേഷമാണ് 'ലാഭം' കേരളത്തിലെത്തുന്നത്.

രൂപത്തിലും ഭാവത്തിലും പ്രേക്ഷകരെ ഞെട്ടിച്ച വിജയ് സേതുപതി ചിത്രമാണ് 'ലാഭം'. ദേശീയ പുരസ്‌കാര ജേതാവ് എസ് പി ജാനനാഥന്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. തമിഴില്‍ ഒരുങ്ങിയ ചിത്രം  2021 സെപ്‍തംബര്‍ ഒമ്പതിനായിരുന്നു റിലീസ് ചെയ്‍തത്. ഒരു വര്‍ഷത്തിനു ശേഷം ചിത്രം കേരളത്തിലും റിലീസ് ചെയ്യുകയാണ് എന്നതാണ് പുതിയ വാര്‍ത്ത.

എന്‍ കല്യാണ കൃഷ്‍ണൻ തിരക്കഥ എഴുതിയ ചിത്രം കേരളത്തിൽ സെപ്‍തംബർ 23ന്  ആണ് റിലീസ് ചെയ്യുക. ദേശീയ പുരസ്‌കാര ജേതാവ് ജാനനാഥന്‍ സംവിധാനം ചെയ്‍ത ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്  വെങ്കടേശ്വര ഫിലിംസ്, ആർ.ജി ഫിലിംസ്, സാൻഹ ആർട്ട്സ് റിലീസ്, ജയം പിക്ച്ചേഴ്സ് എന്നിവർ ചേർന്നാണ്. രാംജി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രമാണ് ലാഭം'.  ഡി ഇമ്മന്‍ ആയിരുന്നു സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

വിജയ് സേതുപതിയും പി അറമുഖകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് സേതുപതി പ്രൊഡക്ഷൻസ്, 7സിഎസ് എന്റര്‍ടയ്‍ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളില്‍ ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ എഡിറ്റിങ് എന്‍ ഗണേഷ് കുമാറാണ് നിര്‍വ്വഹിച്ചത്. തിയറ്ററുകളില്‍ വലിയ പ്രതികരണം സൃഷ്‍ടിച്ച ചിത്രമായിരുന്നില്ല 'ലാഭം'.

ഇരട്ടവേഷത്തിലായിരുന്നു ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിച്ചത്. 'പാക്കിരി'യെന്ന കര്‍ഷക നേതാവായും, ഒരു സോഷ്യല്‍ ആക്ടിവിസ്റ്റായുമാണ് വിജയ് സേതുപതി വേഷമിട്ടത്. ശ്രീ രഞ്ജനി എന്ന സ്റ്റേജ് പെര്‍ഫോമറായ നായികയായി ശ്രുതി ഹാസൻ വേഷമിട്ട ചിത്രത്തില്‍  ജഗപതി ബാബു, സായ് ധന്‍ഷിക, കലൈരശന്‍, രമേഷ് തിലക്, പൃഥ്വി രാജന്‍, ഡാനിയല്‍ ആനി പോപ്, നിതിഷ് വീര, ജയ് വര്‍മന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. വാർത്ത പ്രചരണം പി ശിവപ്രസാദ്.

Read More : ബോളിവുഡില്‍ ദുല്‍ഖറിന്റെ പ്രണയം, 'ഛുപ്' വീഡിയോ പുറത്തുവിട്ടു

tags
click me!