ചൈനയില്‍ 40,000 സ്‍ക്രീനുകളില്‍; 'മഹാരാജ' പണം വാരുമോ? വിജയ് സേതുപതി ചരിത്രം സൃഷ്‍ടിക്കുമോ?

Published : Nov 20, 2024, 04:16 PM ISTUpdated : Dec 05, 2024, 05:23 PM IST
ചൈനയില്‍ 40,000 സ്‍ക്രീനുകളില്‍; 'മഹാരാജ' പണം വാരുമോ? വിജയ് സേതുപതി ചരിത്രം സൃഷ്‍ടിക്കുമോ?

Synopsis

ചൈനയില്‍ 40,000 സ്‍ക്രീനുകളിലായിരിക്കും ഇന്ത്യൻ ചിത്രം റിലീസ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിജയ് സേതുപതി നായകനായി വന്ന ചിത്രമാണ് മഹാരാജ. വിജയ് സേതുപതിയുടെ മഹാരാജ 100 കോടി ക്ലബിലെത്തിയിരുന്നു.  മഹാരാജ ചൈനയില്‍ അടുത്ത 29ന് തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ 40,000 സ്‍ക്രീനുകളിലായിരിക്കും ഇന്ത്യൻ ചിത്രം റിലീസ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിജയ് സേതുപതിയെ ആയിരുന്നില്ല മഹാരാജയിലേക്ക് ആദ്യം ആലോചിച്ചത്. പല നടൻമാരോടും മഹാരാജയുടെ കഥ പറഞ്ഞിരുന്നു എന്നാണ് നിഥിലൻ സാമിനാഥൻ വെളിപ്പെടുത്തിയിരിക്കുന്നത്. അക്കൂട്ടത്തില്‍ ഒരാള്‍ ശന്തനു ഭാഗ്യരാജായിരുന്നു. കഥ അദ്ദേഹത്തിന് ഇഷ്‍ടമായി. പല നിര്‍മാതാക്കളെയും സമീപിച്ചു. എന്നാല്‍ അത് നടന്നില്ല. സിനിമ നടക്കുന്നത് അങ്ങനെ വൈകുകായിരുന്നു. കഥാതന്തു ഞാൻ ഉപേക്ഷിച്ചിട്ടില്ല. വിജയ് സേതുപതിയിലേക്ക് പിന്നീട് താൻ വരികയായിരുന്നു എന്നും വെളിപ്പെടുത്തിയ നിഥിലന് നന്ദി പറഞ്ഞ് ശന്തനുവും കുറിപ്പെഴുതിയിരുന്നു.

മഹാരാജയിൽ അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നടരാജൻ സുബ്രഹ്മണ്യം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ വര്‍ഷം തമിഴില്‍ ബോക്സോഫീസ് വിജയവും നിരൂപ പ്രശംസയും ഒരു പോലെ നേടിയ ചിത്രം കൂടിയാണിത്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 71.30 കോടിയുടെ ആജീവനാന്ത കളക്ഷനാണ് ചിത്രം നേടിയത്. ആഗോളതലത്തിൽ ഇത് 109.13 കോടി ഗ്രോസ് നേടി. കൊരങ്ങ് ബൊമ്മെ എന്ന ചിത്രത്തിന് ശേഷം നിഥിലൻ സാമിനാഥൻ ഒരുക്കിയ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

സംവിധായകൻ നിഥിലൻ സാമിനാഥിന്റേതായി വരാനിരിക്കുന്ന ചിത്രവും ചര്‍ച്ചകളില്‍ നിറയുകയാണ്. ഇനി തമിഴില്‍ നിഥിലൻ സ്വാമിനാഥാന്റെ സംവിധാനത്തില്‍ എത്തുക മഹാറാണി എന്ന പേരിലുള്ള  ചിത്രമായിരിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മഹാറാണിയില്‍ നയൻതാരയായിരിക്കും നായിക. മഹാറാണി നിര്‍മിക്കുക പാഷൻ സ്റ്റുഡിയോസായിരിക്കും.

Read More: നടി കീര്‍ത്തി സുരേഷിന്റെ വരൻ ആരാണ്?, അറിയേണ്ടതെല്ലാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു