
ചുരുങ്ങിയ കാലം കൊണ്ട് തമിഴ് സിനിമയിൽ സൂപ്പർ താര പദവി നേടിയെടുത്ത നടനാണ് വിജയ് സേതുപതി. പ്രവാസ ജീവിതത്തിൽ നിന്നും സിനിമ സ്വപ്നം കണ്ടെത്തിയ വിജയ് ഇന്ന് തെന്നിന്ത്യയൊട്ടാകെ വളർന്ന് പന്തലിച്ചതിന് പിന്നിൽ പ്രതിസന്ധികളും കഷ്ടപ്പാടും ഉണ്ട്. വന്നവഴി മറക്കാതെ ഇന്നും ഭാവഭേദമെന്യെ ഏവരെയും ചേർത്തുപിടിക്കുന്ന വിജയ് സേതുപതിക്ക് ആരാധകർ ഒരു ഓമനപ്പേര് നൽകി, മക്കൾ സെൽവൻ. ബോളിവുഡിൽ അടക്കം അരങ്ങ് വാഴുന്ന വിജയ് സേതുപതിയ്ക്ക് കേരളത്തിലും വൻ ഫാൻ ബേസ് ആണ് ഉള്ളത്. അദ്ദേഹത്തിന്റെ സിനിമകൾക്ക് മലയാളികൾ നൽകുന്ന വരവേൽപ്പ് തന്നെ അതിന് ഉദാഹരണം.
സമീപകാലത്ത് നടി കൃതി ഷെട്ടിയോടൊപ്പം അഭിനയിക്കില്ലെന്ന് വിജയ് സേതുപതി പറഞ്ഞത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. നടനെതിരെ ചെറിയ തോതിൽ വിമർശനങ്ങളും ഉയർന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് തുറന്നു പറയുകയാണ് വിജയ് സേതുപതി. പ്രേക്ഷക- നിരൂപക പ്രശംസ പിടിച്ചു പറ്റിയ ‘ഉപ്പെണ്ണ’ എന്ന ചിത്രത്തിൽ കൃതി ഷെട്ടി തന്റെ മകളായി അഭിനയിച്ചതാണെന്നും അവർക്ക് മുന്നിൽ കാമുകനായി അഭിനയിക്കാൻ സാധിക്കില്ലെന്നും വിജയ് സേതുപതി പറഞ്ഞു. ഒരു തെലുങ്ക് മാധ്യമത്തോട് ആയിരുന്നു നടന്റെ പ്രതികരണം.
വിജയ് സേതുപതി പറയുന്നത് ഇങ്ങനെ
ഉപ്പെണ്ണയിൽ കൃതിയും ഞാനും അച്ഛനും മകളുമായാണ് വേഷമിട്ടത്. വൻ വിജയമായിരുന്നു ചിത്രം. ഈ ചിത്രത്തിന് ശേഷം ഞാൻ തമിഴിൽ ഒരു സിനിമയ്ക്ക് ഒപ്പുവച്ചു. അതിൽ കൃതി ഷെട്ടി നായികയായി എത്തുമെന്ന് അണിയറക്കാർ കരുതി. അങ്ങനെ നായികയുടെ ഫോട്ടോ എന്റെ കയ്യിൽ കിട്ടി. ഞാൻ നോക്കിയപ്പോൾ ഫോട്ടോയിൽ കൃതി. ഉടൻ തന്നെ ഞാൻ യൂണിറ്റിനെ വിളിച്ച്, അടുത്തിടെ കൃതിയുടെ അച്ഛനായി വേഷമിട്ടതാണ്. ഇനിക്കവളെ കാമുകനായി സമീപിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞു. അതുകൊണ്ട് നായിക സ്ഥാനത്ത് നിന്നും കൃതിയെ ദയവായി മാറ്റണമെന്നും പറഞ്ഞു. ഉപ്പെണ്ണയിൽ കൃതിക്ക് ഒരു സീൻ അഭിനയിക്കാൻ സാധിക്കാതെ വന്നു. ഞാൻ പ്രോത്സാഹനം കൊടുത്തെങ്കിലും അതിന് സാധിച്ചില്ല. പിന്നാലെ, 'നിന്റെ പ്രായമുള്ളൊരു മകൻ എനിക്കുണ്ട്. നീ എനിക്ക് മകളെപ്പോലെ ആണ്. എന്നെ അച്ഛനായി കരുതി പേടിയില്ലാതെ അഭിനയിക്കൂ' എന്ന് പറഞ്ഞു. അങ്ങനെയാണ് ആ രംഗം നന്നായത്. കൃതി ഷെട്ടി എനിക്ക് മകളെ പോലെ ആണ്. അവളെ എന്റെ നായികയായി ചിന്തിക്കാൻ കഴിയില്ല.
മരക്കാരറിന് ശേഷം വീണ്ടും മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട്, പുത്തൻ അപ്ഡേറ്റ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..