വിജയ് സേതുപതിയുടെ തലൈവൻ തലൈവി, ഗാനം പുറത്ത്

Published : Jul 31, 2025, 10:35 AM IST
Vijay Sethupathi, Nithya Menen

Synopsis

വിജയ് സേതുപതിയുടെ തലൈവൻ തലൈവിയിലെ ഗാനം പുറത്ത്.

വിജയ് സേതുപതി നായകനായി വന്ന ചിത്രമാണ് തലൈവൻ തലൈവി. നിത്യ മേനനാണ് നായികയായി എത്തിയിരിക്കുന്നത്. പസങ്ക, എതര്‍ക്കും തുനിന്തവന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള പാണ്ഡിരാജാണ് തലൈവൻ തലൈവി സംവിധാനം ചെയ്‍തിരിക്കുന്നത്. തലൈവൻ തലൈവിയിലെ മിഠായി എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

ഏസ് എന്ന ചിത്രത്തിന്‍റെ റിലീസിന് ശേഷം രണ്ട് മാസത്തിനിപ്പുറം തിയറ്ററുകളിലെത്തിയ വിജയ് സേതുപതി ചിത്രമായിരിക്കും തലൈവന്‍ തലൈവി. റൊമാന്‍റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ആകാശവീരന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ആകാശവീരന്‍റെ ഭാര്യ പേരരശിയെയാണ് നിത്യ മേനന്‍ അവതരിപ്പിക്കുന്നത്. ഒരു ഹോട്ടല്‍ നടത്തിപ്പുകാരനാണ് ചിത്രത്തിലെ നായകന്‍. നേരത്തെ 2022 ല്‍ പുറത്തെത്തിയ മലയാള ചിത്രം 19 (1) (എ)യില്‍ വിജയ് സേതുപതിയും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തലൈവാസല്‍ വിജയ്, ശരവണന്‍, ആര്‍ കെ സുരേഷ്, റോഷിനി ഹരിപ്രിയന്‍ തുടങ്ങിയവരും ചിത്രത്തിന്‍റെ താരനിരയില്‍ ഉണ്ട്.

സന്തോഷ് നാരായണന്‍റേതാണ് ചിത്രത്തിന്റെ സംഗീതം.

സത്യ ജ്യോതി ഫിലിംസിന്‍റെ ബാനറില്‍ ടിജി ത്യാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രം സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജി ശരവണന്‍, സായ് സിദ്ധാര്‍ഥ് എന്നിവരാണ് സഹനിര്‍മ്മാണം. ഛായാഗ്രഹണം എം സുകുമാര്‍, കലാസംവിധാനം കെ വീരസമന്‍, എഡിറ്റിംഗ് പ്രദീപ് ഇ രാഘവ്, സ്റ്റണ്ട് മാസ്റ്റര്‍ കലൈ കിങ്സണ്‍, കൊറിയോഗ്രഫി ബാബ ഭാസ്‍കര്‍, വരികള്‍ വിവേക്, വസ്ത്രാലങ്കാരം പൂര്‍ണിമ രാമസ്വാമി, കോസ്റ്റ്യൂം കെ നടരാജ്, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്‍ണന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ എസ് മണി (ഒളി ലാബ്)സ മ്യൂസിക് സൂപ്പര്‍വൈസര്‍ സന്തോഷ് കുമാര്‍, വിഎഫ്എക്സ് പ്രൊഡ്യൂസര്‍ ബി ആര്‍ വെങ്കടേഷ്, ഡിഐ പ്രശാന്ത് സോമശേഖര്‍ (നാക്ക് സ്റ്റുഡിയോസ്), സ്റ്റില്‍സ് തേനി മുരുകന്‍, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, പിആര്‍ഒ നിഖില്‍ മുരുകന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാമദോസ്, എന്‍ മഹേന്ദ്രന്‍, സബ്ടൈറ്റില്‍സ് രേഖ്സ്, വീഡിയോ അനിമേഷന്‍ എഡിഎഫ്എക്സ് സ്റ്റുഡിയോ, ഓഡിയോ ലേബല്‍ തിങ്ക് മ്യൂസിക്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'