ദളപതി 69ന് റെക്കോര്‍ഡ് പ്രതിഫലം വാങ്ങാൻ വിജയ്, ഞെട്ടിക്കുന്ന തുക, ഇനി ഒന്നാമൻ

Published : Feb 16, 2024, 10:01 AM IST
ദളപതി 69ന് റെക്കോര്‍ഡ് പ്രതിഫലം വാങ്ങാൻ വിജയ്, ഞെട്ടിക്കുന്ന തുക, ഇനി ഒന്നാമൻ

Synopsis

പ്രതിഫലത്തില്‍ ഇനി ഒന്നാമൻ വിജയ്.

താര മൂല്യത്തില്‍ മുൻനിരയിലാണ് വിജയ്. വമ്പൻ പ്രതിഫലമാണ് വിജയ്‍ക്ക് ഓരോ സിനിമയ്‍ക്കായും ലഭിക്കുന്നത്. ദളപതിി വിജയ് നായകനാകുന്ന അവസാന ചിത്രമായി കണക്കാക്കുന്ന ദളപതി 69ന്റെ പ്രതിഫലം വൻ തുകയായിയിരിക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  ദളപതി 69ന് വിജയ്‍യ്‍ക്ക് 200 കോടി രൂപയില്‍ അധികം പ്രതിഫലം ലഭിച്ചേക്കും എന്നും ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്ന ഉയര്‍ന്ന പ്രതിഫലമാണ് എന്നുമാണ് റിപ്പോര്‍ട്ട്.

വിജയ് അടുത്തിടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. തമിഴക വെട്രി കഴകം എന്നാണ് താരത്തിന്റെ പാര്‍ട്ടിയുടെ പേര്. ദളപതി 69 പൂര്‍ത്തീകരിച്ചതിനു ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുക്കാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയെ കുറിച്ചുള്ള ഓരോ അപ്‍ഡേറ്റും വലിയ ചര്‍ച്ചയായി മാറുകയാണ്.

ദളപതി 69നു പിന്നിലും ആര്‍ആര്‍ആര്‍ സിനിമയുടെ നിര്‍മാതാക്കളാണ്. ഡിവിവി ദനയ്യയാണ് ദളപതി 69 സിനിമ നിര്‍മിക്കുന്നത്. സംവിധായകനെ തീരുമാനിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ത്തിക് സുബ്ബരാജോ എച്ച് വിനോദോ സംവിധായകനായി എത്തും എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും നിലവില്‍ സാധ്യത വെട്രിമാരനാണ് എന്നാണ് അപ്‍ഡേറ്റുകള്‍. വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട. ദ ഗോട്ട് എന്ന ഒരു ചിത്രമാണ് വിജയ് നായകനായി ഇനി റിലീസ് ചെയ്യുക. സംവിധായകൻ വെങ്കട് പ്രഭുവിന്റെ ചിത്രമായ ദ ഗോട്ടില്‍ ദളപതി വിജയ്‍ക്ക് പ്രതിഫലം 150 കോടി രൂപയായിരിക്കും എന്നും നേരത്തെ വാരിസിന് 120 കോടി പ്രതിഫലം ലഭിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Read More: മണിച്ചിത്രത്താഴിലെ ആ കാരണവര്‍ പോറ്റിയായിരുന്നെങ്കില്‍?, വീഡിയോ അമ്പരപ്പിക്കും, എജ്ജാതി മിക്സിംഗ്<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം