ഭ്രമയുഗവും മണിച്ചിത്രത്താഴും ഒരു സിനിമയായാലുളള വീഡിയോ പുറത്ത്.

മമ്മൂട്ടിയുടെ ഭ്രമയുഗം പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ഞെട്ടിക്കുന്ന വേഷപ്പകര്‍ച്ചയാണ് മമ്മൂട്ടിയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊടുമണ്‍ പോറ്റിയായി മമ്മൂട്ടി നിറ‌ഞ്ഞാടിയിരിക്കുന്നു. ഭ്രമയുഗത്തിലെയും മണിച്ചിത്രത്താഴിലെയും പ്രധാന രംഗങ്ങളുടെ വീഡിയോ കോര്‍ത്തിണക്കിയത് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നതും ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

കൊടുമൻ പോറ്റി എന്ന ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ഭ്രമയുഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കാരണവര്‍ എന്നായിരുന്നു നേരത്തെ ചിത്രത്തെ കുറിച്ചുള്ള അപ്‍ഡേറ്റുകളില്‍ മമ്മൂട്ടിയുടെ വേഷത്തെ വ്യക്തമാക്കാൻ ഉപയോഗിച്ചിരുന്നത്. കാരണവറെന്ന ആ വാക്കാണ് ഭ്രമയുഗത്തിലെ രംഗം മോഹൻലാല്‍ നായകനായി വേഷമിട്ട മണിച്ചിത്രത്താഴെന്ന ക്ലാസ്സിക്കുമായി ചേര്‍ക്കാൻ ഉപയോഗിച്ചിരിക്കുന്നത്. മോഹൻലാലിന്റെ ഡോ. സണ്ണി കാരണവരുടെ ഫോട്ടോ നോക്കുന്നതാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാൻ കഴിയുന്നത്. മമ്മൂട്ടി വേഷമിട്ട ഭ്രമയുഗത്തിന്റെ ട്രെയിലറിലെ രംഗങ്ങളാണ് മണിച്ചിത്രത്താഴുമായി ചേര്‍ത്തിരിക്കുന്നത്. ഭ്രമയുഗത്തിലെയും മണിച്ചിത്രത്താഴിലെയും പ്രധാന താരങ്ങളെ വീഡിയോയില്‍ കാണാം. മികച്ച ഒരു മിക്സിംഗാണ് ഇതെന്നാണ് വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.

Scroll to load tweet…

മലയാളികള്‍ മാത്രമല്ല കേരളത്തിനു പുറത്തുള്ള സിനിമ പ്രേക്ഷകരും മമ്മൂട്ടിയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്. അക്ഷരാര്‍ഥത്തില്‍ മമ്മൂട്ടി ഞെട്ടിക്കുകയാണെന്നാണ് ഭ്രമയുഗം സിനിമ കണ്ട മിക്കവരും അഭിപ്രായപ്പെടുന്നത്. നെഗറ്റീവ് ഷെയ്‍ഡുള്ള ഒരു കഥാപാത്രമായിട്ടും ചിത്രം സ്വീകരിക്കാൻ മമ്മൂട്ടി കാട്ടിയ ധൈര്യത്തെയും പ്രേക്ഷകര്‍ പ്രശംസിക്കുന്നു. പരീക്ഷണം നടത്താൻ മമ്മൂട്ടി തയ്യാറാവുന്നതാണ് സിനിമകളില്‍ കാണാനാകുന്നത് എന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.

മമ്മൂട്ടിയുടെ വേറിട്ട വേഷപകര്‍ച്ചയുള്ള ഭ്രമയുഗം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാഹുല്‍ സദാശിവനാണ്. അര്‍ജുൻ അശോകനും സിദ്ധാര്‍ഥ് ഭരതനും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ തിരക്കഥയും രാഹുല്‍ സദാശിവനും സംഭാഷണങ്ങള്‍ ടി ഡി രാമകൃഷ്‍ണനുമാണ്. ഛായാഗ്രാഹണം ഷെഹ്‍നാദ് ജലാല്‍. സംഗീതം ക്രിസ്റ്റോ സേവ്യര്‍.

Read More: ഒടുവില്‍ ഫൈറ്ററിന് ഇന്ത്യയില്‍ നിന്നുള്ള കളക്ഷനില്‍ ആ നിര്‍ണായക നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക