'അതില്‍ നിന്നൊരു മോചനം വേണമായിരുന്നു..'; തമന്നയുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് വിജയ് വർമ

Published : Dec 10, 2025, 09:33 AM IST
Thamannah Bhatia and Vijay Varma

Synopsis

നടൻ വിജയ് വർമ്മ, തമന്നയുമായുള്ള പ്രണയബന്ധം തകർന്നതിനെക്കുറിച്ച് പ്രതികരിച്ചു. പ്രണയം പരസ്യമായതോടെ തൻ്റെ വ്യക്തിജീവിതം അതിസൂക്ഷ്മമായി വിലയിരുത്തപ്പെട്ടുവെന്നും ഇത് വലിയ സമ്മർദ്ദമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

തെന്നിന്ത്യൻ സിനിമാലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിലൊരാളാണ് തമന്ന. നടൻ വിജയ് വർമ്മയുമായുള്ള താരത്തിന്റെ പ്രണയബന്ധവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പ്രണയബന്ധം തകർന്നതിനെ ശേഷം അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് വിജയ് വർമ്മ. തന്റെ ജീവിതവും തീരുമാനങ്ങളും അതി സൂക്ഷ്മമായി ചർച്ച ചെയ്യുകയും വിലയിരുത്തപ്പെടുകയും ചെയ്തുവെന്നും വിജയ് വർമ്മ പറയുന്നു.

"അതില്‍ നിന്നൊരു മോചനം വേണ്ടിയിരുന്നു. കുറച്ചധികം സമാധാനവും സ്വസ്ഥതയും വേണമായിരുന്നു. ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കണമായിരുന്നു. പക്ഷേ ഒന്നും എന്‍റെ നിയന്ത്രണത്തിലായിരുന്നില്ല. എന്റെ ജീവിതവും ഓരോ തീരുമാനങ്ങളും അതിസൂക്ഷ്മമായി വിലയിരുത്തപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്തു. എല്ലാ ദിവസവും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു, ഇതെല്ലാം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു പ്രണയം പരസ്യപ്പെടുത്തിയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ അപ്പോഴാണ് തിരിച്ചറിഞ്ഞത്." വിജയ് വർമ്മ പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു വിജയ് വർമ്മയുടെ പ്രതികരണം.

കഴിഞ്ഞ മാർച്ചിലായിരുന്നു ഇരുവരും വേർപിരിയാനുള്ള തീരുമാനത്തിലെത്തിയത്. ഈ വര്‍ഷം വിവാഹത്തിലേക്ക് എത്തുമെന്ന് കരുതപ്പെട്ടിരുന്ന, ദീര്‍ഘകാലം നീണ്ട പ്രണയബന്ധമാണ് ഇരുവരും അന്ന് അവസാനയിപ്പിച്ചത്. പ്രണയ ജീവിതം അവസാനിപ്പിച്ചെങ്കിലും പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദം തുടരാനാണ് ഇരുവരുടെയും തീരുമാനമെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ.

2023 ല്‍ പുറത്തിറങ്ങിയ, നെറ്റ്ഫ്ലിക്സിന്‍റെ ആന്തോളജി സിരീസ് ആയ ലസ്റ്റ് സ്റ്റോറീസ് 2 ന്‍റെ സമയത്താണ് ഇരുവര്‍ക്കും ഇടയിലുള്ള അടുപ്പം പൊതുശ്രദ്ധയിലേക്ക് എത്തുന്നത്. തമന്നയും വിജയ് വര്‍മ്മയും ഒരുമിച്ച് അഭിനയിച്ച ചിത്രവുമായിരുന്നു അത്. അതേസമയം തങ്ങളുടെ ബന്ധത്തിലെ സ്വകാര്യത സംരക്ഷിക്കാന്‍ ഇരുവരും ശ്രദ്ധിച്ചിരുന്നു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

എമ്പുരാനെ മറികടക്കാൻ ആരുണ്ട്?, കളങ്കാവലിന് എത്രാം സ്ഥാനം?, വേഗത്തില്‍ 50 കോടി നേടിയ ചിത്രങ്ങള്‍
'പിന്നീട് ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിൽ ഐശ്വര്യ റായ്‌ക്ക് വേണ്ടി ഒരു വർഷമൊക്കെ കാത്തിരിക്കാൻ തയ്യാറായിരുന്നു'; ആ സിനിമയെ കുറിച്ച് രജനികാന്ത്