ആഗോളതലത്തിൽ 80 കോടി, കേരളത്തില്‍ നിന്ന് എത്ര നേടി?, ഞെട്ടിക്കുന്ന കണക്കുകളുമായി വിജയ്‍യുടെ ജനനായകൻ

Published : Jul 24, 2026, 03:51 PM IST
Vijay

Synopsis

ജനനായകൻ കേരളത്തില്‍ നിന്ന് നേടിയത്.

പ്രതിസന്ധികൾക്കൊടുവിൽ ലോകവ്യാപകമായി തിയേറ്ററുകളിൽ റിലീസായ വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ആഗോളതലത്തിൽ 80 കോടിയില്‍പരം രൂപയും കേരളത്തിൽ നിന്ന് മാത്രം 5.8 കോടി രൂപയും ആദ്യ ദിനം കളക്ഷൻ നേടി. കേരളത്തിൽ രാവിലെ ആറ് മുതൽ ആരംഭിച്ച ഷോകൾ മുതൽ ലേറ്റ് നൈറ്റ് ഷോകൾ വരെ ഹൗസ്ഫുൾ ആകുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. തങ്ങളുടെ പ്രിയ നായകൻ വിജയിനെ തിയേറ്ററിൽ ഒരിക്കൽ കൂടി കണ്ട് ആഘോഷമാക്കാൻ പ്രായഭേദമന്യേ ജോലിക്കു പോലും അവധി എത്തിയ ആരാധകർ വിജയുടെ അവസാന ചിത്രം ജനനായകൻ അക്ഷരാർത്ഥത്തിൽ ഒരു ആഘോഷമായി മാറ്റുകയായിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം വിജയ്‌യുടെ ചിത്രം റിലീസായതിനാൽ ടൈറ്റിൽ കാർഡ് മുതൽ എൻഡ് കാർഡ് വരെ പ്രേക്ഷകരുടെയും ആരാധകരുടെയും സ്നേഹം ഒരിക്കൽ കൂടി കീഴടക്കി അവരുടെ പ്രിയപ്പെട്ട നടന്റെ പ്രകടനം കണ്ടിറങ്ങുന്ന ഓരോ ആരാധകനും അവസാന ചിത്രം തിയേറ്ററിൽ കണ്ടിറങ്ങിയ സന്തോഷവും വിജയ്‌യുടെ അവസാന ചിത്രമെന്നുള്ള വിഷമവും ഒക്കെ ചേർന്ന വൈകാരികമായ നിമിഷങ്ങൾ കൂടി കടന്നു പോകുന്ന നിമിഷങ്ങൾ സമ്മാനിച്ച ഷോകളാണ് തിയേറ്ററുകളിൽ നടക്കുന്നത്. പ്രവർത്തി ദിനമായിട്ടും രണ്ടാം ദിനവും ഫാസ്റ്റ് ഫില്ലിംഗ് , ഹൗസ് ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, മമിത, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്. ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പിആർഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ എന്നിവരാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഡൽഹിയിൽ വിദ്യാർഥികൾ തല്ലുകൊള്ളുമ്പോൾ ഡാൻസ് കളിച്ചിരിക്കാൻ നിങ്ങൾക്ക് നാണമില്ലേ..'; ഖുശ്ബുവിനെതിരെ വിമർശനം
അവസാന ചിത്രം, ജനനായകന് വിജയ്‍ക്ക് ലഭിച്ചത് ഞെട്ടിക്കുന്ന പ്രതിഫലം, മറ്റുള്ളവര്‍ക്ക് ലഭിച്ച തുകയും പുറത്ത്