
ചെന്നൈ: തെന്നിന്ത്യന്‍ സിനിമാലോകത്തുനിന്ന് വരാനിരിക്കുന്നവയില്‍ ഏറ്റവും ഹൈപ്പ് നേടിയിട്ടുള്ള ഒന്നാണ് തമിഴ് ചിത്രം ലിയോ. വിക്രത്തിന്‍റെ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിനു ശേഷം വിജയ്‍യും ലോകേഷും ഒന്നിക്കുന്ന ചിത്രം, ഒപ്പം ഇത് എല്‍സിയുവിന്‍റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ഭാഗമാകുമോ എന്ന ആകാംക്ഷ അങ്ങനെ ഈ ഹൈപ്പിന് കാരണങ്ങള്‍ പലതാണ്. ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റും വളരെ പ്രധാനപ്പെട്ടതാണ്.
ഒക്‌ടോബർ 19 ന് ചിത്രം റിലീസ് ചെയ്യാനുള്ള ജോലികളുമായി അണിയറക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ റെക്കോഡ് തുകയ്ക്കാണ് ചിത്രത്തിന്‍റെ വിവിധ മേഖലകളിലെ വിതരണ അവകാശങ്ങള്‍ വിറ്റുപോകുന്നത്. തമിഴ്‌നാട്, കേരള വിതരണ അവകാശങ്ങൾക്കായി റെക്കോർഡ് ബ്രേക്കിംഗ് ഡീലുകൾ നടന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
കേരളത്തിലെ കാര്യം നോക്കിയാല്‍ തുടക്കം മുതൽ തന്നെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്. 5 പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി മത്സരിച്ചിരുന്നത്. ഏറ്റവും ഒടുവിലെ വിവരപ്രകാരം കൂടുതൽ തുകയുമായി മുന്നിൽ നിൽക്കുന്നത് ഗോകുലം ഗോപാലനാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്താൽ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാവും കേരളത്തിൽ ലിയോ പ്രദർശനത്തിന് എത്തിക്കുന്നത്.
അതേസമയം ഒരു ഗ്യാംങ്സ്റ്റാര്‍ ചിത്രമായി ഒരുങ്ങുന്ന ലിയോയുടെ നിർമ്മാതാക്കൾ മറ്റൊരു റെക്കോർഡ് ഡീൽ കൂടി ഓപ്പിട്ടുവെന്നാണ് പുതിയ വാര്‍ത്ത. ലിയോയുടെ ഓവർസീസ് അവകാശം 60 കോടി രൂപയ്ക്ക് വിറ്റുപോയെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. പ്രമുഖ വിദേശ വിതരണ സ്ഥാപനമായ ഫാർസ് ഫിലിം ഈ ഭീമമായ തുക നൽകി ലിയോയുടെ വിദേശ വിതരണ അവകാശം സ്വന്തമാക്കി.
ഏതൊരു തമിഴ് ചിത്രത്തിനും ഇത് എക്കാലത്തെയും ഉയർന്ന വിദേശ ഡീൽ ആണ് ഇത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും വലിയ മൂന്നാമത്തെ വിദേശ വിതരണാവകാശ ഡീലാണ് ഇത്. സലാറിനും ആർആർആറിനും ശേഷമാണ് ലിയോയുടെ വിതരണാവാകശം വരുന്നത്.
ഫാർസ് ലിയോയ്‌ക്കായി വിദേശത്ത് ഏതൊരു ഇന്ത്യൻ ചിത്രത്തിനും ലഭിക്കാത്ത റെക്കോർഡ് റിലീസ് ആസൂത്രണം ചെയ്യുന്നതായാണ് വിവരം.
20 വര്‍ഷത്തിന് ശേഷം ഇത് സ്വപ്‌നസാക്ഷാത്ക്കാരമെന്ന് രചന നാരായണന്‍കുട്ടി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ