
ചെന്നൈ: തമിഴിലെ ഏറ്റവും താരമൂല്യമുള്ള താരം എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ദളപതി വിജയ് തൻ്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിലൂടെ ആരാധകരെ ശരിക്കും അമ്പരപ്പിച്ചിരുന്നു.കരിയറിലെ 69-ാമത്തെ സിനിമയായിരിക്കും തന്‍റെ അവസാന ചിത്രം എന്ന് താരം പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ഇപ്പോള്‍ രൂപീകരിക്കപ്പെട്ട തമിഴ് വെട്രി കഴകം എന്ന പാര്‍ട്ടിയുടെ പരിപാടികളില്‍ സജീവമായിരിക്കും താരം.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദ ഗോട്ട് എന്ന വിജയിയുടെ കരിയറിലെ 68-ാമത്തെ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇപ്പോൾ നടന്ന് വരുകയാണ്. ഈ വർഷം ചിത്രം റിലീസ് ചെയ്യും.വിജയിയുടെ 69-ാമത്തെ ചിത്രം നിര്‍മ്മിക്കുന്നത് ആർആർആർ നിർമ്മാതാവ് ഡിവിവി ദനയ്യയാണ്. എച്ച് വിനോദ് ഈ പ്രോജക്റ്റ് സംവിധാനം ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ട്. മറ്റ് സംവിധായകരുടെ പേരും കേള്‍ക്കുന്നുണ്ട്.ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് വിവരം.
തമിഴ് മാധ്യമങ്ങളിൽ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും എന്നാണ് വിവരം. ചിത്രത്തിന് പ്രതിഫലമായി വിജയ് 250 കോടി രൂപ വാങ്ങും എന്ന വാര്‍ത്തയും വൈറലാകുന്നുണ്ട്. ദ ഗോട്ടില്‍ തന്നെ വിജയിയുടെ പ്രതിഫലം 200 കോടിക്ക് മുകളിലാണ് എന്നാണ് സംസാരം. അതിനാല്‍ അവസാന ചിത്രത്തില്‍ താരം ഇത്രയും വാങ്ങുന്നതില്‍ അത്ഭുതം ഇല്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളും വിലയിരുത്തുന്നത്.
അതേ സമയം ദ ഗോട്ട് നിര്‍മ്മാതാക്കളായ എജിഎസ് എൻ്റർടൈൻമെൻ്റ് വിജയിയുടെ 69മത് ചിത്രത്തിൻ്റെ സഹനിർമ്മാതാവായി ചേരുമെന്നും വിവരമുണ്ട്. എച്ച് വിനോദ് പറഞ്ഞ കഥയ്ക്ക് ദളപതി ഓക്കെ പറഞ്ഞോ എന്നത് അറിയില്ലെങ്കിലും തിരക്കിട്ട ജോലികള്‍ പടവുമായി ബന്ധപ്പെട്ട് നടക്കുന്നു എന്നാണ് വിവരം.
വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം ഫെബ്രുവരി ആദ്യമാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ജോലികള്‍ പുരോഗമിക്കുകയാണ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ മത്സരിക്കാനുള്ള ലക്ഷ്യത്തിലാണ് വിജയ് പാര്‍ട്ടി പ്രവർത്തിക്കുന്നത്.
2025 രണ്ടാം പകുതി മുതൽ മുഴുവൻ സമയ രാഷ്ട്രീയം ഏറ്റെടുക്കുന്ന താരം ഒരു വർഷത്തേക്ക് സംസ്ഥാനത്തുടനീളം പ്രചാരണം നടത്തും എന്നാണ് വിവരം. 2026ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ പാർട്ടി തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
'ജയ് ഗണേഷ്' നായിക മഹിമയെ ഏഴുവര്‍ഷം വാട്ട്സ്ആപ്പില്‍ ബ്ലോക് ചെയ്ത് ഉണ്ണി മുകുന്ദന്‍; കാരണം ഇതാണ്.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ