നടൻ വിജയ്‍യുടെ വീടിനു ബോംബ് ഭീഷണി

Published : Oct 29, 2019, 05:34 PM ISTUpdated : Oct 29, 2019, 05:38 PM IST
നടൻ വിജയ്‍യുടെ വീടിനു ബോംബ് ഭീഷണി

Synopsis

വിജയ്‍യുടെ വീട്ടില്‍ ബോംബ് ഉണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി.

നടൻ വിജയ്‍യുടെ വീടിന് ബോംബ് ഭീഷണിയെന്ന് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സാലിഗ്രാമത്തിലെ വിജയ്‍യുടെ വീട്ടില്‍ സുരക്ഷ ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

നടൻ വിജയ്‍യുടെ, സാലിഗ്രാമിലെ വസതിയിൽ ബോംബ് ഉണ്ടെന്നും അത് കുറച്ച് സമയത്തിനുള്ളിൽ പൊട്ടിത്തെറിക്കുമെന്നും പറഞ്ഞ് സംസ്ഥാന പോലീസ് കൺട്രോൾ റൂമിന് ഒരു കോൾ ലഭിക്കുകയായിരുന്നു.  തുടര്‍ന്ന് പൊലീസ് വിജയ്‍യുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അച്ഛൻ എസ് എ ചന്ദ്രശേഖറിനെയും അമ്മ ശോഭയെയും വിവരം അറിയിച്ചു. സുരക്ഷയ്‍ക്കായി പൊലീസിനെ നിയോഗിക്കുകയും ചെയ്‍തു. വിജയ്‍യും ഭാര്യ സംഗീതയും മക്കളും താമസിക്കുന്നത് ഈസ്റ്റ് കോസ്റ്റ് റോഡിലെ പനൈയൂരിലാണ്. അവിടത്തെ വീട്ടിലും പൊലീസ് സുരക്ഷ ഏര്‍പ്പെടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബോംബ് ഭീഷണി മുഴക്കിയത് അലപ്പാക്കമിലെ ഒരാളാണ് എന്ന് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്