വാരിസില്‍ ഹീറോയായി വിജയിയെ ആയിരുന്നില്ല ആദ്യം തീരുമാനിച്ചത്; നിര്‍മ്മാതാവിന്‍റെ വെളിപ്പെടുത്തല്‍

Published : Dec 17, 2022, 10:18 AM IST
വാരിസില്‍ ഹീറോയായി വിജയിയെ ആയിരുന്നില്ല ആദ്യം തീരുമാനിച്ചത്; നിര്‍മ്മാതാവിന്‍റെ വെളിപ്പെടുത്തല്‍

Synopsis

അതേ സമയം വിജയ്‌ നായകനാകുന്ന വാരിസും അജിത്തിന്റെ തുണിവും ഒരേ ദിവസമാണ് റിലീസിന് തയ്യാറെടുക്കുന്നത്. എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് ഏറ്റുമുട്ടലിനാണ് പൊങ്കലിന് തമിഴ് സിനിമ രംഗം സാക്ഷ്യം വഹിക്കുക. 

ചെന്നൈ: 2023 ജനുവരി 12 ന് പൊങ്കലിന് തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രമാണ് വാരിസ്. ദളപതി വിജയി നായകനാകുന്ന ചിത്രത്തില്‍. രശ്മികയാണ് ഹീറോയിനായി എത്തുന്നത്. ചിത്രത്തിലെ രഞ്ജിതമേ എന്ന ഗാനം ഇതിനകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിട്ടുണ്ട്. സിനിമ തിയേറ്ററുകളിലെത്താൻ ദിവസങ്ങള്‍ എണ്ണി വിജയ് പ്രേമികൾ കാത്തിരിക്കുമ്പോൾ, ചിത്രത്തിന്‍റെ നിർമ്മാതാവ് ദിൽ രാജു വാരിസ് സംബന്ധിച്ച് വലിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.

ഒരു തെലുങ്ക് വാർത്താ ചാനലിനോട് സംസാരിക്കവെ വംശി പൈഡിപ്പള്ളി  സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായി നിശ്ചയിച്ചത് ആദ്യം വിജയിയെ അല്ലെന്നാണ് പറയുന്നത്. ദിൽ രാജു പറയുന്നതനുസരിച്ച്, സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ മനസ്സിൽ വെച്ചാണ് വാരിസുവിന്റെ തിരക്കഥ ആദ്യം തയ്യാറാക്കിയത്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായ സമയത്ത് മഹേഷ് ബാബു ഏറെ തിരക്കിലായി. 

തുടര്‍ന്ന് ചിത്രവുമായി രാം ചരണിന് സമീപിച്ചു. എന്നാല്‍ തെലുങ്കിലെ മെഗാ പവർ സ്റ്റാറായ രാമിനും ചിത്രത്തിന് വേണ്ട കോള്‍ഷീറ്റ് നല്‍കാന്‍ സാധിച്ചില്ല. ഇതേത്തുടർന്ന് തെലുങ്കിലെ മറ്റ് പ്രമുഖ താരങ്ങളായ അല്ലു അർജുനെയും, പ്രഭാസിനെയും സമീപിച്ചെങ്കിലും ചിത്രം മുന്നോട്ട് നീങ്ങിയില്ല. ഈ ഘട്ടത്തിലാണ് തമിഴിലും, തെലുങ്കിലും ചിത്രം ഒന്നിച്ച് എടുക്കാന്‍ തീരുമാനിച്ചതും ദളപതി വിജയിയെ സമീപിക്കുന്നതും. ഇതോടെ ഈ പ്രൊജക്ട് ഓണായെന്ന് ദില്‍ രാജു പറയുന്നു.  

അതേ സമയം വിജയ്‌ നായകനാകുന്ന വാരിസും അജിത്തിന്റെ തുണിവും ഒരേ ദിവസമാണ് റിലീസിന് തയ്യാറെടുക്കുന്നത്. എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് ഏറ്റുമുട്ടലിനാണ് പൊങ്കലിന് തമിഴ് സിനിമ രംഗം സാക്ഷ്യം വഹിക്കുക. റിലീസിന് മുന്നോടിയായി, തമിഴ്‌നാട്ടിൽ അജിത്തേക്കാൾ വലിയ താരമാണ് വിജയ് എന്ന നിർമ്മാതാവ് ദിൽ രാജുവിന്റെ അഭിപ്രായം അതേ സമയം വിവാദമായിരിക്കുകയാണ്. 

വാരിസിന്‍റെ നിർമ്മാതാവാണ് ദിൽ രാജു. ഒരു അഭിമുഖത്തിൽ അജിത്തിന്‍റെ തുണിവുമായുള്ള ബോക്സ്ഓഫീസ് ഏറ്റുമുട്ടലിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടിൽ അജിത്തേക്കാൾ വലിയ താരമാണ് വിജയ് എന്നാണ് ദില്‍ രാജു പറഞ്ഞത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാരിസിന് തുണിവേക്കാൾ കൂടുതൽ സ്‌ക്രീനുകൾ ലഭിക്കുമെന്നാണ് ദില്‍ രാജു പറയുന്നു.

'അജിത്തിനെക്കാള്‍ വലിയ സ്റ്റാര്‍ വിജയ്': തമിഴ് സിനിമ ലോകത്ത് വിവാദത്തിന്‍റെ തീ പടര്‍ത്തി ആ വാക്കുകള്‍.!

'സേനാപതി'യായും അച്ഛനായും കമല്‍ഹാസൻ എത്തും, ഇതാ 'ഇന്ത്യൻ 2'വിന്റെ കിടിലൻ അപ്‍ഡേറ്റ്

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ