Vikram : കമല്‍ഹാസന്റെ 'വിക്ര'ത്തിനായി തോക്കെടുത്ത് ഫഹദ്, വീഡിയോ പങ്കുവെച്ച് ലോകേഷ് കനകരാജ്

Web Desk   | Asianet News
Published : Mar 02, 2022, 09:17 AM ISTUpdated : Mar 02, 2022, 10:37 AM IST
Vikram : കമല്‍ഹാസന്റെ 'വിക്ര'ത്തിനായി തോക്കെടുത്ത് ഫഹദ്, വീഡിയോ പങ്കുവെച്ച് ലോകേഷ് കനകരാജ്

Synopsis

കമല്‍ഹാസൻ നായകനാകുന്ന പുതിയ ചിത്രത്തില്‍ ((Vikram)) ഫഹദും പ്രധാന കഥാപാത്രമാകുന്നു.

കമല്‍ഹാസൻ നായകനാകുന്ന പുതിയ ചിത്രം 'വിക്രം' (Vikram) അടുത്തിടെയാണ് പൂര്‍ത്തിയായത്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രത്‍നകുമാറും ലോകേഷ് കനകരാജും ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നു. 'വിക്രം' പൂര്‍ത്തിയായതായി അറിയിച്ച് സംവിധായകൻ ലോകേഷ് കനകരാജ് ഫഹദുള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.

കമല്‍ഹാസന്റെ 'വിക്രം'  എന്ന സിനിമ പൂര്‍ത്തിയായതിന്റെ ആഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കേക്ക് മുറിച്ച് ആഘോഷിക്കുന്ന കമല്‍ഹാസനെ വീഡിയോയില്‍ കാണാമായിരുന്നു. സാങ്കേതിക പ്രവര്‍ത്തകര്‍ അടക്കമുള്ളവരെയും വീഡിയോയില്‍ കാണാമായിരുന്നു. ഫഹദിന് പുറമേ 'വിക്രം' ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് നരേൻ, കാളിദാസ് ജയറാം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 110 ദിവസങ്ങളാണ് 'വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് എഴുതിയാണ് ലോകേഷ് കനകരാജ് ഫഹദിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നന്ദി പറയുകയും ചെയ്യുന്നു ലോകേഷ് കനകരാജ്.

 

 

കമല്‍ഹാസന്റെ വിക്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വൻ തുകയ്‍ക്കാണ് കമല്‍ഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം .രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം.

അനിരുദ്ധ് ആണ് കമല്‍ഹാസൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത്. 2022ല്‍ തന്നെ കമല്‍ഹാസൻ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.

കമല്‍ഹാസൻ നിര്‍മിക്കുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. ശിവകാര്‍ത്തികേയനാണ് നായകന്‍. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം. 


കെ വി അനുദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് തിരക്കിലാണ് ഇപ്പോള്‍ ശിവകാര്‍ത്തികേയൻ. കരൈക്കുടിയിലാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രധാനപ്പെട്ട ഒരു കഥാപാത്രമായി സത്യരാജും ശിവകാര്‍ത്തികേയന് ഒപ്പം ചിത്രത്തിലുണ്ട്.

 പ്രേംഗി അമരെൻ, പ്രാങ്ക്‍സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് 'എസ്‍കെ 20' എത്തുക.  ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'എസ്‍കെ 20' നിര്‍മിക്കുന്നത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. നായികയുടെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Read More : 'വിക്രം' പൂര്‍ത്തിയായി, ആഘോഷിച്ച് കമല്‍ഹാസനും സംഘവും

ശിവകാര്‍ത്തികേയൻ നായകനായ ചിത്രം ഇനി പ്രദര്‍ശനത്തിനെത്താനുള്ളത് 'ഡോണ്‍' ആണ്. മാർച്ച് 25ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. തിയറ്ററിൽ തന്നെയാകും റിലീസ് എന്ന് ശിവകാർത്തികേയൻ അറിയിച്ചിരുന്നു. സിബി ചക്രവർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ശിവകാർത്തികേയനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

'അയലാൻ' എന്ന ചിത്രവും ശിവകാര്‍ത്തികേയന്റേതായി റിലീസ് ചെയ്യാനുണ്ട്. ആര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് 'അയലാൻ' എത്തുക. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലുള്ള ചിത്രത്തില്‍ എന്നായിരിക്കും ശിവകാര്‍ത്തികേയൻ ജോയിൻ ചെയ്യുക എന്ന് അറിവായിട്ടില്ല.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തീയേറ്ററുകളിൽ ചിരിയുടെ ഓട്ടം തുള്ളലൊരുക്കാൻ ജി മാർത്താണ്ഡൻ; "ഓട്ടം തുള്ളൽ" ഫസ്റ്റ് ലുക്ക് പുറത്ത്
ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി