Vivek Oberoi Meets Prithviraj : ‘സയീദ് മസൂദും ബോബിയും ‌ഒത്തുകൂടിയപ്പോൾ’, ചിത്രം പങ്കുവച്ച് സുപ്രിയ

Web Desk   | Asianet News
Published : Mar 01, 2022, 11:08 PM ISTUpdated : Mar 01, 2022, 11:10 PM IST
Vivek Oberoi Meets Prithviraj : ‘സയീദ് മസൂദും ബോബിയും ‌ഒത്തുകൂടിയപ്പോൾ’, ചിത്രം പങ്കുവച്ച് സുപ്രിയ

Synopsis

ബ്രോ ഡാഡി എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും പൃഥ്വിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ബ്രോ ഡാഡി.

ടൻ പൃഥ്വിരാജ്(Prithviraj) ആദ്യമായി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് ലൂസിഫർ. ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ് സയീദ് മസൂദ്, ബോബി എന്നീ കഥാപാത്രങ്ങൾ. സയീദായി എത്തിയത് പൃഥ്വിരാജായിരുന്നു. ബോബി ആയി എത്തിയത് വിവേക് ഒബ്‌റോയിയും(Vivek Oberoi). ഈ കഥാപാത്രങ്ങൾക്ക് വലിയ രീതിയിലുള്ള പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ പൃഥ്വിരാജും വിവേകും(Vivek Oberoi Meets Prithviraj) ഡിന്നറിനായി ഒത്തുകൂടിയതിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

സുപ്രിയയാണ് ചിത്രം പങ്കുവച്ചത്. ‘സയീദ് മസൂദും ബോബിയും ഡിന്നറിനു ഒത്തുകൂടാൻ തീരുമാനിച്ചപ്പോൾ’ എന്നായിരുന്നു സുപ്രിയ ചിത്രത്തിന് ക്യാപ്ഷനായി നൽകിയത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി രം​ഗത്തെത്തി. ‘സ്റ്റീഫൻ ഇതറിയണ്ട. സ്റ്റീഫൻ ഇതറിഞ്ഞാൽ,’ എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ബ്രോ ഡാഡി എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും പൃഥ്വിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ബ്രോ ഡാഡി. കോമഡി എൻർറ്റെയ്നർ ആയ ചിത്രത്തിൽ അച്ഛനും മകനുമായാണ് പൃഥ്വിയും മോഹൻലാലും എത്തിയത്. 

Read More: 'ഖുറേഷി അബ്രാമി'ന്റെ ആ കണ്ണട ഇനി 'സയീദ് മസൂദി'ന്; ചിത്രവുമായി പൃഥ്വിരാജ്, വില തിരക്കി ആരാധകർ

മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയാണ് ബ്രോ ഡാഡിയിൽ എത്തിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് എന്നും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. ലാലു അലക്സ് അവതരിപ്പിച്ച കുര്യൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 

ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുവെന്ന വാർത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും വേഷമിടുന്നത് വെങ്കിടേഷും റാണാ ദഗ്ഗുബതിയും ആയിരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. എന്നാൽ റീമേക്ക് വിഷയത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 

കടുവ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പൃഥ്വിരാജ് ആരാധകർ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തിന്‍റെ സമയത്ത് ചിത്രത്തിന് ഷെഡ്യൂള്‍ ബ്രേക്ക് വന്നു. ഇതിനിടെ മോഹന്‍ലാല്‍ നായകനാവുന്ന  ചിത്രം എലോണ്‍ അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്‍തു. 

Read More: Prithviraj Sukumaran : പൃഥ്വിരാജ് ഇനി ദുബായിലും വാഹനമോടിക്കും; ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി താരം

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ