ഒടുവില്‍ തീരുമാനമായി, അമ്പരപ്പിക്കാന്‍ വിക്രം എത്തുന്നു, 'കോബ്ര' റിലീസ് പ്രഖ്യാപിച്ചു

Published : Aug 09, 2022, 07:15 PM IST
ഒടുവില്‍ തീരുമാനമായി, അമ്പരപ്പിക്കാന്‍ വിക്രം എത്തുന്നു, 'കോബ്ര' റിലീസ് പ്രഖ്യാപിച്ചു

Synopsis

വിക്രം നായകനാകുന്ന പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.

വിക്രം നായകനാകുന്ന പുതിയ സിനിമയാണ് 'കോബ്ര'. ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല കാരണങ്ങളാല്‍ റിലീസ് മാറ്റിവെച്ച ചിത്രമാണ് 'കോബ്ര'. ഇപ്പോഴിതാ 'കോബ്ര' എന്ന ചിത്രത്തിന്റെ പുതിയ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഓഗസ്റ്റ് 31ന് ആണ് ചിത്രം റിലീസ് ചെയ്യുക. 'കോബ്ര' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്‍മാന്‍ ആണ്. വിക്രം നായകനാകുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. 'കെജിഎഫി'ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

'മഹാന്' ശേഷമെത്തുന്ന വിക്രം ചിത്രമാണ് 'കോബ്ര'. എന്നാല്‍ 'മഹാന്‍' ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ 'കദരം കൊണ്ടാന്‍' ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. അതിനാല്‍ തന്നെ 'കോബ്ര' എന്ന ചിത്രത്തില്‍ വിക്രമിന് വലിയ പ്രതീക്ഷകളാണ് ഉള്ളത്.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് 'കോബ്ര'. വിക്രം ഏഴ് വ്യത്യസ്‍ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ പുറത്തെത്തിയ ടീസറും ആരാധകപ്രീതി നേടിയിരുന്നു. 'ഇമൈക നൊടികൾ', 'ഡിമോണ്ടെ കോളനി' എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അജയ് ജ്ഞാനമുത്തു.

Read More : 'നിങ്ങള്‍ കാട്ടുന്ന സ്‍നേഹം വാക്കുകളില്‍ വിശദീകരിക്കാനാകാത്തത്', കുറിപ്പുമായി ദുല്‍ഖര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ