ഒടുവില്‍ ആ തീരുമാനമെടുത്തു, 'കോബ്ര'യുടെ ദൈര്‍ഘ്യം 20 മിനുട്ട് വെട്ടിക്കുറച്ചു

Published : Sep 01, 2022, 01:06 PM IST
ഒടുവില്‍ ആ തീരുമാനമെടുത്തു, 'കോബ്ര'യുടെ ദൈര്‍ഘ്യം 20 മിനുട്ട് വെട്ടിക്കുറച്ചു

Synopsis

കടുത്ത തീരുമാനവുമായി 'കോബ്ര'യുടെ നിര്‍മാതാക്കള്‍.

വിക്രം നായകനായ 'കോബ്ര' ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. അതുകൊണ്ടുതന്നെ ആരാധകര്‍ വലിയ വരവേല്‍പാണ് അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്‍ത ചിത്രത്തിന് നല്‍കിയത്. ആദ്യ പ്രതികരണങ്ങളില്‍ ചിത്രത്തിന് മികച്ച അഭിപ്രായമാണ് വന്നിരുന്നെങ്കിലും ഉച്ച കഴിഞ്ഞതോടെ 'കോബ്രയുടെ പോരായ്‍മകള്‍ ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തി. പ്രേക്ഷകരുടെ അഭിപ്രായം പരിഗണിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വലിയൊരു തീരുമാനം എടുത്തതാണ് പുതിയ വാര്‍ത്ത.

യു/എ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന് മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റും മൂന്ന് സെക്കൻഡുമായിരുന്നു ദൈര്‍ഘ്യം. ഇത് വളരെ കൂടുതലാണ് എന്ന് തുടക്കത്തിലേ അഭിപ്രായം ഉയര്‍ന്നിരുന്നു. സിനിമാ ആസ്വാദനത്തെ അത് ബാധിക്കുമെന്ന് പ്രതികരണങ്ങള്‍ വന്നു. എന്തായാലും 'കോബ്ര'യുടെ ദൈര്‍ഘ്യം  20 മിനുട്ട് വെട്ടിക്കുറച്ചതായി നിര്‍മാതാക്കളായ സെവെൻ സ്‍ക്രീൻ സ്റ്റുഡിയോ അറിയിച്ചു.

'മഹാന്' ശേഷമെത്തിയ വിക്രം ചിത്രമാണ് 'കോബ്ര'. എന്നാല്‍ 'മഹാന്‍' ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ 'കദരം കൊണ്ടാന്‍' ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. അതിനാല്‍ തന്നെ ഒരിടവേളയ്‍ക്ക് ശേഷം തിയറ്ററുകളില്‍ എത്തിയ 'കോബ്ര' എന്ന ചിത്രത്തിന് തെന്നിന്ത്യയിലാകെ വലിയ രീതിയിലുള്ള പ്രമോഷണാണ് വിക്രം നടത്തിയത്.

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമാണ് ഇത്. ചിത്രം ആക്ഷന്‍ ത്രില്ലറാണ്. വിക്രം എട്ടോളം വ്യത്യസ്‍ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.  'ഇമൈക നൊടികൾ', 'ഡിമോണ്ടെ കോളനി' എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. എ ആര്‍ റഹ്‍മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഹരീഷ് കണ്ണന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. 'കെജിഎഫി'ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ മലയാളി താരം റോഷൻ മാത്യു, കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനി രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

Read More : തൊട്ടടുത്ത് സൂപ്പര്‍താരം വിജയ്, ആവേശം പങ്കുവെച്ച് നടി വരലക്ഷ്‍മി ശരത്‍കുമാര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അർജുൻ സർജയും മകൾ ഐശ്വര്യയും ഒന്നിക്കുന്ന ‘സീതാ പയനം’ ഫെബ്രുവരി 14ന് തിയറ്ററുകളിൽ
പാൻ ഇന്ത്യൻ ത്രില്ലറുമായി മലയാളത്തിലേക്ക് പുതിയൊരു കമ്പനി, ആദ്യചിത്രം പ്രഖ്യാപിച്ചു