വേഷപ്പകര്‍ച്ചകളില്‍ അമ്പരിപ്പിച്ച് വിക്രം, തകര്‍പ്പൻ പ്രകടനവുമായി റോഷൻ മാത്യുവും- 'കോബ്ര' ട്രെയിലര്‍

Published : Aug 25, 2022, 06:06 PM IST
വേഷപ്പകര്‍ച്ചകളില്‍ അമ്പരിപ്പിച്ച് വിക്രം, തകര്‍പ്പൻ പ്രകടനവുമായി റോഷൻ മാത്യുവും- 'കോബ്ര' ട്രെയിലര്‍

Synopsis

വിക്രം നായകനാകുന്ന 'കോബ്ര'യുടെ ട്രെയിലര്‍.

പല ഭാവങ്ങളില്‍ വിക്രമിന്റെ പകര്‍ന്നാട്ടം. വേഷപ്പകര്‍ച്ചകളില്‍ വിക്രം വിസ്‍മയിക്കും എന്ന് ഉറപ്പുനല്‍കി ഇതാ 'കോബ്ര'യുടെ ട്രെയിലര്‍ എത്തിയിരിക്കുന്നു. മലയാളി താരം റോഷൻ മാത്യവും ചിത്രത്തില്‍ ശ്രദ്ധ നേടും എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നു. തമിഴകത്ത് വീണ്ടും വിക്രമിന്റെ ഒരു ചിത്രം അലയടിക്കാൻ പോകുന്നുവെന്ന കൃത്യമായ സൂചന നല്‍കുന്നതാണ് 'കോബ്ര'യുടെ ട്രെയിലര്‍.

ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 31ന് ആണ് റിലീസ് ചെയ്യുക.'കോബ്ര' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്‍മാന്‍ ആണ്. വിക്രം നായകനാകുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. 'കെജിഎഫി'ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

'മഹാന്' ശേഷമെത്തുന്ന വിക്രം ചിത്രമാണ് 'കോബ്ര'. എന്നാല്‍ 'മഹാന്‍' ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ 'കദരം കൊണ്ടാന്‍' ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. അതിനാല്‍ തന്നെ 'കോബ്ര' എന്ന ചിത്രത്തില്‍ വിക്രമിന് വലിയ പ്രതീക്ഷകളാണ് ഉള്ളത്.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് 'കോബ്ര'. വിക്രം ഏഴ് വ്യത്യസ്‍ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവിന് പുറമേ മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ പുറത്തെത്തിയ ടീസറും ആരാധകപ്രീതി നേടിയിരുന്നു. 'ഇമൈക നൊടികൾ', 'ഡിമോണ്ടെ കോളനി' എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അജയ് ജ്ഞാനമുത്തു.

Read More : ദൃശ്യപ്പൊലിമയില്‍ 'ബ്രഹ്‍മാസ്‍ത്ര', വീഡിയോ ഗാനം പുറത്തുവിട്ടു

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു