ദോസ്താന 2 വരുന്നു: ജോണിനും അഭിഷേകിനും പകരം ഇവര്‍, പുതിയ റിപ്പോര്‍ട്ട് !

Published : May 16, 2025, 07:59 PM IST
 ദോസ്താന 2 വരുന്നു: ജോണിനും അഭിഷേകിനും പകരം ഇവര്‍, പുതിയ റിപ്പോര്‍ട്ട് !

Synopsis

കാർത്തിക് ആര്യൻ പിന്മാറിയ ദോസ്താന 2-വിൽ വിക്രാന്ത് മാസി എത്തുന്നു. ലക്ഷ്യയും ഒരു പുതുമുഖ നടിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കും. 

മുംബൈ: ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനും ശേഷം കരൺ ജോഹറിന്റെ 'ദോസ്താന 2' സംബന്ധിച്ച് പുതിയ അപ്ഡേറ്റ് എത്തുന്നു. 2008-ലെ ഹിറ്റ് ചിത്രം 'ദോസ്താന'യുടെ രണ്ടാം ഭാഗത്തില്‍ നിന്നും നേരത്തെ നടൻ കാർത്തിക് ആര്യന്‍ പിന്‍മാറിയത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ധർമ്മ പ്രൊഡക്ഷൻസുമായുള്ള തെറ്റിദ്ധാരണയാണ് കാര്‍ത്തിക്കിന്‍റെ പിന്‍മാറ്റത്തിന് പിന്നില്‍ എന്നാണ് അന്ന് വാര്‍ത്ത വന്നത്.

അതിന് ശേഷമുണ്ടായ കാലതാമസത്തിന് ശേഷമാണ് വിക്രാന്ത് മാസി ഈ പ്രൊജക്ടിലേക്ക് എത്തിയെന്ന റിപ്പോര്‍ട്ട് വരുന്നത്. പിങ്ക്‌വില്ലയുടെ റിപ്പോർട്ട് അനുസരിച്ച്, മാസിയും നടൻ ലക്ഷ്യയ്‌ക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷത്തില്‍ അഭിനയിക്കും. ഇതിൽ ഒരു പുതുമുഖ നടിയും നായികയായി എത്തുമെന്നാണ് വിവരം. 
ഔദ്യോഗിക പ്രഖ്യാപനം ഇനിയും കാത്തിരിക്കേണ്ടി വരുമെങ്കിലും 2026 ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കാനും അതേ വർഷം അവസാനം തീയറ്റർ റിലീസ് നടത്താനും നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത് എന്നാണ് വിവരം.

"ദോസ്താന 2 കുറച്ചുകാലമായി ധർമ്മ പ്രൊഡക്ഷന്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. ഫ്രാഞ്ചൈസിയെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ഒരു മികച്ച തിരക്കഥ നിർമ്മാതാക്കൾ തയ്യാറാക്കിയിട്ടുണ്ട്. ലക്ഷ്യയ്‌ക്കൊപ്പം വിക്രാന്ത് മാസിയെ അവതരിപ്പിക്കുന്ന ദോസ്താന 2വില്‍ ഒരു പുതുമുഖ നായികയുടെ അരങ്ങേറ്റം കുറിക്കും. 2026 ജനുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തിച്ച് അടുത്ത വർഷം അവസാനം റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്" എന്ന് വാർത്താ പോർട്ടലിനോട് ധര്‍മ്മ പ്രൊഡക്ഷനുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞുവെന്നാണ് വിവരം.

നിലവിൽ ആസൂത്രണ ഘട്ടത്തിലായ ഈ ചിത്രം വരും ആഴ്ചകളിൽ പ്രൊജക്ടിനും സംവിധായകന്‍ അടക്കം ക്രൂവിനും അന്തിമരൂപം ഉണ്ടാകും എന്നും റിപ്പോര്‍ട്ട് പറയുന്നു. "സംഗീതം, കോമഡി, പ്രണയം, ഡ്രാമ എന്നിവ ഉൾക്കൊള്ളുന്ന ഒരു  ചിത്രമായിട്ടാണ് ദോസ്താന 2 വിഭാവനം ചെയ്യുന്നത്. സംവിധായകരുമായി ചർച്ചകൾ നടക്കുന്നുണ്ട്, രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു സംവിധായകനെ തിരഞ്ഞെടുക്കും" വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍