
മുംബൈ: 2020 മാർച്ച് 17-നാണ് ബോളിവുഡ് സംവിധായകന്‍ നീരജ് പാണ്ഡെ സ്പെഷ്യൽ ഓപ്‌സ് എന്ന സ്പൈ ത്രില്ലർ ഷോയിലൂടെ ഒടിടിയിൽ അരങ്ങേറ്റം കുറിച്ചത്. 8 എപ്പിസോഡുകളുള്ള പരമ്പരയിൽ കെ കെ മേനോൻ, കരൺ ടാക്കർ, വിനയ് പഥക്, വിപുല്‍ ഗുപ്ത, സയാമി ഖേർ, ഗൗതമി കപൂർ, പർമീത് സേത്തി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. കൊവിഡ് കാലത്ത് വന്‍ ഹിറ്റായിരുന്നു ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ വന്ന ഈ പരമ്പര.
ഒന്നര വർഷത്തിലേറെ കഴിഞ്ഞ് 2021 നവംബർ 12 ന് ഈ സീരിസിന്‍റെ അണിയറക്കാര്‍ സ്പെഷ്യൽ ഓപ്‌സ് 1.5: ദി ഹിമ്മത് സ്റ്റോറി എന്ന പേരിൽ നാല് എപ്പിസോഡുകൾ ഉൾക്കൊള്ളുന്ന ഒരു സ്പിൻ-ഓഫ്/പ്രീക്വൽ പുറത്തിറക്കി.
കെ കെ മേനോൻ, അഫ്താബ് ശിവദാസനി, വിനയ് പഥക്, ആദിൽ ഖാൻ, ഗൗതമി കപൂർ, പർമീത് സേത്തി എന്നിവർ അഭിനയിച്ച ഈ പരമ്പര എന്നാല്‍ അത്ര അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇപ്പോള്‍ സ്പെഷ്യല്‍ ഓപ്സ് ആദ്യ സീസണിന് ശേഷം അഞ്ച് വര്‍ഷത്തിന് ശേഷം അതിന്‍റെ രണ്ടാം സീസണ്‍ വരുകയാണ്. സ്പെഷ്യല്‍ ഓപ്സ് 2 ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
30 സെക്കന്‍റാണ് ടീസറിന്‍റെ ദൈര്‍ഘ്യം. പുറത്തിറങ്ങി, സോഷ്യൽ മീഡിയയിൽ ആരാധകരിൽ നിന്ന് വലിയ പ്രതികരണമാണ് ഈ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ഒന്നാം സീസണ്‍ ചാരവൃത്തിയുടെ മാസ്റ്റര്‍ ക്ലാസ് ആണെങ്കില്‍, രണ്ടാം സീസണ്‍ അതിലും ഉയര്‍ന്നതാകും' എന്നാണ് ഒരു ഉപയോക്താവ് പ്രതികരിച്ചത്. രണ്ടാം സീസണില്‍ പ്രകാശ് രാജും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അതേ സമയം സീരിസിന്‍റെ റിലീസ് ഡേറ്റ് ഇതുവരെ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ