'മലയാള സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട 4 നടന്മാര്‍ അവരാണ്'; വിനായകന്‍ പറയുന്നു

Published : Oct 01, 2024, 01:31 PM ISTUpdated : Oct 01, 2024, 02:17 PM IST
'മലയാള സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട 4 നടന്മാര്‍ അവരാണ്'; വിനായകന്‍ പറയുന്നു

Synopsis

വിനായകന്‍റെ ഏറ്റവും പുതിയ ചിത്രം തെക്ക് വടക്ക് നാലിന്

മലയാളത്തിൽ ചിരിപ്പിക്കുന്ന അഭിനയം കാഴ്ച വെച്ചവരിൽ നടൻ വിനായകന് ഏറ്റവും ഇഷ്ടം ആരെയെല്ലാമാണ്? ഏറെ ബഹുമാനത്തോടെ ആ പേരുകൾ എടുത്തു പറയുകയാണ് നടൻ വിനായകൻ. ഒക്ടോബർ നാല് വെള്ളിയാഴ്ച ലോകമാകെ തിയറ്ററുകളില്‍ എത്തുന്ന തെക്ക് വടക്ക് സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് വിനായകന്‍ ഇക്കാര്യം പറയുന്നത്. 

“ചില ആളുകൾ നമ്മളെ അഭിനയിപ്പിച്ച് കരയിപ്പിക്കും. ചില ആളുകൾ അഭിനയിപ്പിച്ച് ചിരിപ്പിച്ചു കളയും. അൾട്ടിമേറ്റായി എല്ലാവരും ആക്ടേഴ്സാണ്. കോമഡിക്കാർ എന്ന ഒരു ലൈൻ, മിമിക്രിക്കാർ എന്ന ഒരു ലൈൻ, അഭിനയിക്കുക മാത്രം ചെയ്യുന്ന വലിയ ആളുകൾ- അങ്ങനെയൊന്നും ഇല്ല. തിലകൻ സാറും ഒടുവിൽ സാറും ഈ പറയുന്ന സാറന്മാരും ഇല്ലെങ്കിൽ ഈ സ്റ്റാർസ് എന്നു പറയുന്നവരാരും ഇല്ല. സത്യം അതാണ്”- വിനായകൻ പറയുന്നു.

“മാമുക്കോയ സാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ, തിലകൻ സാർ, നെടുമുടി വേണു ചേട്ടൻ”- തന്നെ സ്വാധീനിച്ച അഭിനേതാക്കളുടെ പേര് വിനായകൻ എടുത്തു പറയുന്നു. 

ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്. ഹരീഷ് രചിച്ച സിനിമ സംവിധാനം ചെയ്യുന്നത് പ്രേം ശങ്കറാണ്. അൻജന വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പാണ് സിനിമ നിർമ്മിക്കുന്നത്. 

“എനിക്ക് അഭിനയത്തിന്റെ ഒന്നു രണ്ടു കാര്യങ്ങൾ പറഞ്ഞു തന്നത് തിലകൻ സാറും നെടുമുടി വേണു ചേട്ടനുമാണ്. ഞാനൊരു സിനിമ ചെയ്യുമ്പോൾ തിലകൻ ചേട്ടൻ ഇത്തിരി പ്രായമായിട്ടുണ്ടായിരുന്നു. പൊസിഷനിൽ വന്നിരുന്നാൽ തിലകൻ ചേട്ടനെ അവിടെ നിന്ന് മാറ്റില്ല. അപ്പോൾ ഞാനും കൂടെ ഇരുന്നു. തമിഴ് പടം ക്ഷത്രിയനിൽ അഭിനയിച്ച കാര്യമൊക്കെ പറഞ്ഞു. ഞാനപ്പോൾ ചോദിച്ചു. കുറച്ചു ടെക്നിക് എനിക്ക് തിലകൻ ചേട്ടൻ പറഞ്ഞു തന്നു”- വിനായകൻ പറയുന്നു. 

ALSO READ : മാധവ് സുരേഷ് നായകന്‍; 'കുമ്മാട്ടിക്കളി' തിയറ്ററുകളിലേക്ക്

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ