
സുരാജിന്റെ മുഖത്ത് അടിക്കുന്ന വിനായകൻ, തിരിച്ചടിക്കുന്ന സുരാജ്. ആമുഖ വീഡിയോകൾ കൊണ്ട് ശ്രദ്ധേയമാകുന്ന തെക്ക് വടക്ക് സിനിമയുടെ ഏറ്റവും പുതിയ ടീസർ പ്രേക്ഷകരിലെത്തി. മൂന്നാമത്തെ ആമുഖ വീഡിയോ ഇരു താരങ്ങളുടേയും സിനിമയിലെ ഗെറ്റപ്പ് കൂടുതൽ വ്യക്തമാക്കുന്നതാണ്. സിനിമയുടെ ജോണർ കൂടുതൽ വ്യക്തമാകുന്നതാണ് ഈ ആമുഖം. പരസ്പരം കൊമ്പുകോർക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് ഇരുവരുടേതുമെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
ജയിലറിലെ കൊടുംക്രൂരനായ വില്ലനായി വേഷമിട്ട ശേഷം വിനായകൻ രൂപവും ശരീരഭാഷയും മാറ്റിയത് വീഡിയോയിൽ വ്യക്തം. സുരാജ് വെഞ്ഞാറമ്മൂടാവട്ടെ പഴയ തമാശകളിലേക്ക് മടങ്ങി പോകുന്ന വിധമാണ് കഥാപാത്രമായി പെരുമാറുന്നത്. കഥാപാത്രങ്ങളെയും അവരുടെ ഗെറ്റപ്പിനെയും വ്യത്യസ്തമായി പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്ന രീതിയാണ് ആമുഖ വീഡിയോകൾ.
എഞ്ചിനീയർ മാധവനാകുന്ന വിനായകന്റെയും അരിമിൽ ഉടമ ശങ്കുണ്ണിയാകുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെയും ശീരീരല ഭാഷയാണ് മൂന്നാമത്തെ വീഡിയോ ചിത്രീകരിക്കുന്നത്. മുൻപിറങ്ങിയവയിൽ ഇരുവരുടെയും മുഖങ്ങൾക്കായിരുന്നു പ്രാധാന്യം. ഓഗസ്റ്റിൽ റിലീസ് ചെയ്യുന്ന സിനിമയുടേതായി പുതുമയുള്ള പ്രചാരണമാവുകയാണ് ഈ വീഡിയോകൾ. അതേസമയം, ഈ വീഡിയോകൾ കണ്ട് മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ സർദാർ കൃഷ്ണക്കുറുപ്പും കോമക്കുറുപ്പും ന്യു വെർഷൻ ആണോ എന്നാണ് ഏവരും ചോദിക്കുന്നത്.
പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന സിനിമ എസ്. ഹരീഷിന്റെ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ്. കോട്ടയം രമേഷ്, മെറിൻ ജോസ്, മെൽവിൻ ജി ബാബു, ഷമീർ ഖാൻ, വിനീത് വിശ്വം, സ്നേഹ, ശീതൾ, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്.
ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി. എസ് ഗാനങ്ങൾ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു. അൻവർ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: ലക്ഷ്മി ശ്രീകുമാർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ