
സോഷ്യൽമീഡിയയിൽ സിപിഎം വയനാട് ജില്ലാ സെക്രട്ടറി റഫീഖിന്റെയും പിന്നാലെ മമ്മൂട്ടിയുടെയും ഫോട്ടോ പങ്കുവെച്ച് നടൻ വിനായകൻ. ഫേസ്ബുക്കിലായിരുന്നു വിനായകന്റെ പോസ്റ്റ്. അടിക്കുറിപ്പൊന്നുമില്ലാതെയാണ് ഫോട്ടോ പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളിലാണ് റഫീഖും മമ്മൂട്ടിയും ഉൾപ്പെട്ട വിവാദമുയർന്നത്. വയനാട് ദുരന്തബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പ് സന്ദർശനത്തിനിടെ എപ്പോഴും എന്റെ കൂടെയിങ്ങനെ നടക്കുന്നത് ശരിയല്ലെന്നും നിങ്ങൾക്ക് വേണ്ടിയാണ് വന്നതെന്ന് തെറ്റിദ്ധരിക്കുമെന്നും മമ്മൂട്ടി റഫീഖിനോട് പറഞ്ഞത് വിവാദമായിരുന്നു. തുടർന്ന് സോഷ്യൽമീഡിയയിൽ മമ്മൂട്ടിക്കെതിരെ ഇടതു ഹാൻഡിലുകളിൽ നിന്ന് രൂക്ഷമായ വിമർശനമുയർന്നു. പിന്നാലെ, മമ്മൂട്ടിയോട് ക്ഷമാപണം നടത്തി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഈ സംഭവ വികാസങ്ങൾക്കെല്ലാം ശേഷമാണ് വിനായകന്റെ പോസ്റ്റ്. നേരത്തെ വിനായകനും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തിയ കളങ്കാവൽ മികച്ച വിജയം നേടിയിരുന്നു.
മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്" എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. പ്രശസ്ത തെന്നിന്ത്യൻ താരമായ വേദികയുടെ മനോഹരമായ നൃത്ത ചുവടുകളുമായി ആണ് "സുൽത്താൻ" എന്ന പേരിലുള്ള ഗാനം റിലീസ് ചെയ്തിരിക്കുന്നത്. വേദികയോടൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്ന നടൻ വിനായകനും ഗാനരംഗത്തിലുണ്ട്. ഒരു സുൽത്താന്റെ ഗെറ്റപ്പിലാണ് വിനായകൻ ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ ആണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ